Wednesday, May 29, 2024
spot_img

ബെംഗളൂരു – മൈസൂർ അതിവേഗപാത മോദി രാജ്യത്തിനു സമർപ്പിച്ചു; ജനനായകന് വൻ വരവേൽപ്പൊരുക്കി കർണാടക ജനത

മണ്ഡ്യ : ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് 75 മിനിറ്റിൽ എത്താവുന്ന 10 വരി അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു. ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ച് മണ്ഡ്യയിൽ മോദിയുടെ കൂറ്റൻ റോഡ് ഷോയും നടന്നു. വരുന്ന മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജെ‍ഡിഎസിന്റെ ശക്തികേന്ദ്രമായ മണ്ഡ്യയിൽ ബിജെപി നടത്തിയ റോഡ് ഷോയിൽ ലഭിച്ച ജനപിന്തുണ ജെഡിഎസിനു തലവേദന സൃഷ്ടിക്കുമെന്നുറപ്പായി.

ഈ വർഷം ആറാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക സന്ദർശിക്കുന്നത്. മണ്ഡ്യയിൽ, റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന വൻ ജനാവലി പൂക്കൾ വർഷിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വാഹനത്തിന്റെ ഡോറിൽ നിന്ന് പ്രധാനമന്ത്രി ഇവരെ കൈവീശി അഭിവാദ്യം ചെയ്തു. കാറിന്റെ ബോണറ്റിൽ വീണ പൂക്കൾ കയ്യിലെടുത്ത് മോദി ജനങ്ങൾക്കു നേരെ വർഷിക്കുകയും ചെയ്തു.

8172 കോടി രൂപ നിർമ്മാണച്ചിലവിലൊരുങ്ങിയ 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു– മൈസൂരു അതിവേഗ പാതയോടൊപ്പം മൈസൂരു-കുശാൽനഗർ നാലുവരി പാതയുടെ നിർമാണോദ്ഘാടനവും മോദി നിർവ്വഹിച്ചു. 4130 കോടിയാണ് പദ്ധതിയുടെ ചെലവ്.

Related Articles

Latest Articles