Tuesday, May 28, 2024
spot_img

നടനും മുൻ കേന്ദ്രമന്ത്രിയുമായ കൃഷ്ണം രാജുവിന്റെ മരണം ; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

 

ദില്ലി : തെലുങ്ക് നടനും മുൻ കേന്ദ്രമന്ത്രിയുമായ കൃഷ്ണം രാജു ഇന്ന് രാവിലെ അന്തരിച്ചു. 83-ആം വയസ്സായിരുന്നു .കൃഷ്ണം രാജുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, കൃഷ്ണം രാജുവിന്റെ ‘സിനിമാ വൈഭവത്തെയും സർഗ്ഗാത്മകതയെയും’ അഭിനന്ദിച്ചു. രാജുവിന്റെ രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ചും സാമൂഹിക സേവനത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്‌നാഥ് സിംഗ്, ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയ മറ്റ് നേതാക്കളും തെലുങ്ക് ഐക്കണിന് ആദരാഞ്ജലി അർപ്പിച്ചു.

ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.”കടുത്ത ന്യുമോണിയയും അതിന്റെ സങ്കീർണതകളും ബാധിച്ച് സെപ്റ്റംബർ 11 ന് പുലർച്ചെ 3.16 ന് അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു . ഹൃദയസ്തംഭനമാണ് കാരണം.”

മോദി തന്റെ ട്വിറ്റർ ഹാൻഡിൽ, കൃഷ്ണം രാജുവുമായുള്ള ഒരു ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി മോദി എഴുതി, “ശ്രീ യു വി കൃഷ്ണം രാജു ഗാരുവിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. വരും തലമുറകൾ അദ്ദേഹത്തിന്റെ സിനിമാ വൈഭവവും സർഗ്ഗാത്മകതയും ഓർക്കും. . സാമൂഹിക സേവനത്തിലും മുൻനിരയിലായിരുന്ന അദ്ദേഹം ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

Related Articles

Latest Articles