Tuesday, May 7, 2024
spot_img

വാജ്‌പേയി സർക്കാരിൻ്റെ പതനവും മൻമോഹൻ സിംഗിൻ്റെ പ്രധാനമന്ത്രിപദവും മുസ്ലിം പ്രീണനത്തിൻ്റെ നൃത്തമാടലും | മിലൻ കാ ഇതിഹാസ്, പരമ്പര – 37 | സി. പി. കുട്ടനാടൻ  

വലിയ ആരവങ്ങളില്ലാത്ത അശാന്തമായ കാശ്മീരുമായി വാജ്‌പേയ് സർക്കാർ തങ്ങളുടെ അവസാന സമ്പൂർണ ഭരണവർഷമായ 2003ലേയ്ക്ക് കടന്നു. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിൽ ഇന്ത്യയ്ക്ക് വളരെയധികം നേട്ടങ്ങളുണ്ടാക്കുവാൻ വാജ്‌പേയിയുടെ നേതൃത്വത്തിൽ സാധിച്ചു. കാർഷിക രംഗത്ത് വളരെയധികം മാറ്റങ്ങളുണ്ടാക്കുവാൻ സാധിയ്ക്കുന്ന ആസിയാൻ കരാർ ഈ കാലയളവിൽ പരിപൂർണതയിലെത്തി. നരസിംഹറാവു സർക്കാർ ആരംഭിച്ച ആസിയാൻ കരാറിൻ്റെ നടപടികളിൽ 2003 ആയപ്പോഴേയ്ക്കും അധികാരത്തിലിരുന്ന പ്രധാനമന്ത്രി എ ബി വാജ്പേയ് കരട് കരാറിൽ ഒപ്പിട്ടു. ഇത് ഒരു വ്യാപാര കരാർ മാത്രമല്ല സങ്കീർണ്ണമായ ഒരു സാമ്പത്തിക കരാർ കൂടിയാണ്. ചരക്ക് വ്യാപാരത്തിന് പുറമേ സേവനം, മൂലധനം, സാങ്കേതിക വിദ്യ, വിജ്ഞാനം എന്നീ മേഖലകളിലും സ്വതന്ത്ര വ്യാപാര സിദ്ധാന്തം നടപ്പിൽ വരുത്താൻ കരാറിനാകും.

നിരവധി അന്താരാഷ്ട്ര വിഷയങ്ങൾ ഈ അവസരത്തിൽ നിലനിന്നിരുന്നു. അമേരിയ്ക്കയിൽ ആക്രമണം നടത്തിയതിന് പകരമായി ഇറാഖിലേയ്ക്ക് സൈനിക നീക്കം നടത്തുവാൻ അമേരിയ്ക്ക തീരുമാനിച്ചു. പ്രസിഡണ്ട് ജോർജ് ബുഷ് ഇറാഖിനോട് യുദ്ധം പ്രഖ്യാപിച്ചു. 2003 മാർച്ച് 20ന് അമേരിയ്ക്കൻ പട്ടാളം ഇറാഖിലേക്ക് അധിനിവേശം ചെയ്‌തു.

അടുത്ത വർഷം നടക്കാനിരിയ്ക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ബിജെപി ആരംഭിച്ചു. വളരെയധികം തിരഞ്ഞെടുപ്പ് റാലികൾ നടത്തപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പായി നടന്ന അഭിപ്രായ സർവ്വേകളിൽ ബിജെപിയുടെ ഭരണത്തുടർച്ചയുടെ സൂചനകളുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ ബിജെപിക്കാർ തിരഞ്ഞെടുപ്പുത്സവത്തിന് തയാറായി. 2004 ജനുവരി 28ന് ശ്രീമാൻ. വെങ്കയ്യ നായിഡു അവർകൾ ബിജെപി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

14ആം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കപ്പെട്ടതോടെ രാഷ്ട്രീയ പാർട്ടികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണമായിരുന്നു ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം. ദൂരദർശനിലടക്കം നിരവധി പരസ്യങ്ങൾ ബിജെപി നൽകി. 4 ഘട്ടങ്ങളായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം 2004 ഏപ്രിൽ 20നും, രണ്ടാം ഘട്ടം ഏപ്രിൽ 26നും, മൂന്നാം ഘട്ടം മെയ് 5നും, നാലാം ഘട്ടം മെയ് 10നും നടന്നു. എക്സിറ്റ് പോൾ സൂചനകൾ പുറത്തെത്തിയപ്പോൾ ബിജെപിയുടെ തുടർ ഭരണമായിരുന്നു അതിൽ കണ്ടത്. അങ്ങനെ ബിജെപിക്കാർ ആത്‌മവിശ്വാസത്തോടെ ഇരിയ്ക്കുമ്പോൾ മെയ് 13ന് വോട്ടെണ്ണൽ നടന്നു. ബിജെപിയുടെ പരാജയമായിരുന്നു ഫലം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപ്രതീക്ഷിത വിജയം നേടി.

ബിജെപിയ്ക്ക് 130 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിന് 141 സീറ്റുകൾ ലഭ്യമായി. ഇറ്റാലിയൻ വംശജയായ സോണിയാ രാജീവ് പ്രധാനമന്ത്രി ആകുമെന്ന് ഏവരും ധരിച്ചു. പൊതുസമൂഹത്തിൽ ഇതിനെതിരെ വികാര വിക്ഷോഭങ്ങളുണ്ടായി. ഇത് മനസിലാക്കിയിട്ടാവണം സോണിയ പ്രധാനമന്ത്രി പദമേറ്റെടുക്കുവാൻ തയ്യാറായില്ല. പകരം നെഹ്‌റു കുടുംബത്തിൻ്റെ ആജ്ഞാനുവർത്തിയായ ഡോ. മൻമോഹൻ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചു. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപി ആയിരുന്നില്ല ഇദ്ദേഹം. മുൻ നരസിംഹറാവ് സർക്കാരിൽ ധനമന്ത്രിയായിരുന്നു ഇദ്ദേഹം. 43 സീറ്റുകൾ ലഭിച്ച ഇടതുപക്ഷമടക്കമുള്ള പ്രാദേശിക പാർട്ടികളും ഈ സർക്കാരിനെ പിന്തുണച്ചു. ഇതാണ് ഒന്നാം യുപിഎ സർക്കാർ എന്ന് അറിയപ്പെടുന്നത്. സിപിഎം നേതാവായ സഖാവ്. സോം നാഥ് ചാറ്റർജിയായിരുന്നു ലോക്സഭാ സ്പീക്കർ. അങ്ങനെ 2004 മെയ് 22ന് ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ 13 ആം പ്രധാനമന്തിയായി അധികാരമേറ്റു. ശേഷം അദ്ദേഹം രാജ്യസഭാ എംപിയായി. ബിജെപി നേതാവ് എൽ. കെ. അദ്വാനി പ്രതിപക്ഷ നേതാവായി.

ഓഗസ്റ്റ് 31ന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദിൻ്റെ സഹോദരൻ ഗുലാം അബ്ബാസ് ആസാദിനെ ഇസ്ലാമിക ഭീകരർ ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ വച്ച് ആക്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്കടക്കം ഗുരുതരമായി പരിക്കേറ്റ സംഭവം വാർത്തകളിൽ നിറഞ്ഞു. ഇതിന് ശേഷം മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വാർത്തകളിൽ നിറഞ്ഞു. കോൺഗ്രസിൻ്റെ വിജയമായിരുന്നു മാദ്ധ്യമങ്ങൾ ആഘോഷിച്ചത് തുടർച്ചയായ പരാജയം പാർട്ടിയ്ക്ക് നേരിട്ടപ്പോൾ ബിജെപി അദ്ധ്യക്ഷൻ വെങ്കയ്യാ നായിഡു ഒക്ടോബർ 17ന് രാജിവച്ചു. എൽ കെ അദ്വാനിജി വീണ്ടും ഭാരതീയ ജനതാ പാർട്ടിയുടെ സാരഥ്യം ഏറ്റെടുത്തു.

സൗത്ത് ഇന്ത്യയെ ഇളക്കി മറിച്ച വലിയൊരു വാർത്ത വരാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒക്ടോബർ 18നായിരുന്നു അത്. വീരപ്പൻ എന്ന കാട്ടുകൊള്ളക്കാരൻ്റെ അന്ത്യം ആയിരുന്നു അന്ന്. വീരപ്പനെ വിദഗ്ദ്ധമായി വലയിലാക്കി കാടുവിട്ട്, മലയിറങ്ങി, ഒരു ആംബുലൻസിൽ ചികിത്സയ്ക്കായി പട്ടണത്തിലേക്ക് വരുന്ന വഴി ധർമ്മപുരിക്കടുത്തുള്ള പാടി എന്ന സ്ഥലത്തു വെച്ച് പോലീസുകാർ തുരുതുരാ വെടിവച്ച് വീരപ്പനെയും കൂട്ടാളികളെയും കൊന്നു. അർദ്ധ രാത്രി നടന്ന സംഭവമായിരുന്നതിനാൽ ആദ്യം പ്രിൻ്റ് ചെയ്ത പത്രങ്ങളിൽ ഈ വാർത്ത വന്നില്ല. മനോരമയിലും മാതൃഭൂമിയിലുമൊന്നുമല്ല ആദ്യം ഈ വാർത്ത വന്നത്. മംഗളത്തിലും ദീപികയിലുമായിരുന്നു. മലയാളിയായ വിജയകുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ നടപ്പാക്കപ്പെട്ട ഓപ്പറേഷൻ കൊക്കൂൺ എന്ന ഈ വീരപ്പൻ വേട്ട തമിഴ്നാട് പൊലീസിന് പൊൻതൂവൽ സമ്മാനിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പത്രങ്ങളായ പത്രങ്ങളിലെല്ലാം വീരപ്പൻ്റെ വീരഗാഥ പ്രഘോഷിയ്ക്കപ്പെട്ടു.

അക്കാലത്ത് ലോകം നേരിട്ട ഒരു വലിയ പ്രകൃതി ദുരന്തവും 2004നെ കുപ്രസിദ്ധമാക്കി. ക്രിസ്തുമസിൻ്റെ പിറ്റേദിവസം ഡിസംബർ 26ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്കെയിലിൽ 9.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള കടൽ തീരങ്ങളിൽ അതിശക്തമായ സുനാമി ഉണ്ടായി. സുനാമി എന്ന വാക്ക് പൊതു ജനം പരിചയിച്ചത് അങ്ങനെയാണ്. വലിയ തിരമാലകൾ ഉയർന്നുപൊങ്ങി വീടുകളും റോഡും വാഹനങ്ങളും മരങ്ങളും മനുഷ്യ ജീവനും ജീവിതങ്ങളും തകർത്ത് ഭീമമായ നാശ നഷ്ടങ്ങൾ ഉണ്ടാക്കി. ഇന്ത്യയിൽ 18,000ത്തിലധികം പേരും ലോകമെമ്പാടും 2,80,000വും കൊല്ലപ്പെട്ടു. ആർഎസ്എസ് അടക്കമുള്ള സന്നദ്ധ സംഘടനകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങി. മനുഷ്യ ജീവിതങ്ങളുടെ കണ്ണീരുമായി 2004 വിടവാങ്ങി

കോൺഗ്രസ്സ് പാർട്ടി രാഷ്ട്രീയമായി ശക്തിപ്രാപിച്ചതിനാൽ ബിജെപിയടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന സർക്കാരുകളെ അട്ടിമറിയ്ക്കുന്ന പ്രവണതകളും സജീവമായി അരങ്ങേറി. മനോഹർ പരീക്കർ മുഖ്യമന്ത്രിയായ ഗോവ സംസ്ഥാന സർക്കാരിനെ അട്ടിമറിയ്ക്കുവാൻ വേണ്ടി 4 ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കുവാൻ കോൺഗ്രസിന് 2005 ജനുവരി 29 സാധിച്ചു. ഇത്തരം പ്രവണതകൾ മാത്രമല്ല മുസ്ലിം പ്രീണന രാഷ്ട്രീയത്തിൻ്റെ മറുകര കണ്ട ഭരണമായിരുന്നു യുപിഎ ഭരണം. മുസ്ലീങ്ങൾക്ക് വേണ്ടിമാത്രം ഭരിച്ച സർക്കാരായിരുന്നു മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുണ്ടായിരുന്നത്. മുമ്പ് ജമ്മു കാശ്മീരിൽ മാത്രം നടമാടിയിരുന്ന അൽബോംബ് പൊട്ടൽ ഇന്ത്യയിലെമ്പാടും വ്യാപിച്ചത് മൻമോഹൻ ഭരിച്ച കാലയളവിലാണ്.

ഇസ്ലാമിനെ പ്രീണിപ്പിയ്ക്കുവാനായി 2005 മാർച്ച് 9ന്‌ ജസ്റ്റിസ് രജീന്ദർ സച്ചാറിൻ്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയുണ്ടാക്കി മൻമോഹൻസിങ്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിൻ്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് നൽകുക എന്നതായിരുന്നു ഈ സമിതിയുടെ ഉദ്ദേശം. മുസ്ലീങ്ങൾക്ക് മാത്രം പരമാവധി പ്രയോജനമുണ്ടാക്കുക എന്നതായിരുന്നു കോൺഗ്രസ്സ് പാർട്ടിയുടെ ഉദ്ദേശം. ഇതെല്ലാം കണ്ടുകൊണ്ട് അതൃപ്തമായ അസംഘടിത ഹിന്ദു സമൂഹം ഇന്ത്യയിൽ പതിയെ ധ്രുവീകരിയ്ക്കപ്പെടുവാൻ തുടങ്ങി.

ഇസ്ലാമിക ഭീകരനായ അബ്ദുൽ നാസർ മദനി തൻ്റെ കർമഫലം മൂലം കോയമ്പത്തൂർ ജയിലിൽ സുഖവാസം അനുഷ്ഠിയ്ക്കുന്നതിൽ കലിമൂത്ത ഇസ്ലാമിക് ഭീകരർ സെപ്റ്റംബർ 9ന് ലഷ്കർ ഭീകരൻ തടിയൻ്റവിട നസീറിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ കൊച്ചി നഗരത്തിലെ കളമശേരിയിൽ നിന്നും തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചു. ഇത് ഭീകരാക്രമണമാണെന്ന് പോലീസ് കണ്ടെത്തി. കേരളം ഇസ്ലാമിക ഭീകരവാദത്തിൻ്റെ കൈപ്പിടിയിൽ പൂർണമായി അമരുന്നതിൻ്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയായിരുന്നു.

ഒക്‌ടോബർ 29 ഡൽഹിയിൽ ശക്തമായ മൂന്ന് സ്‌ഫോടനങ്ങൾ നടന്നു. 61 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിലെ അന്വേഷങ്ങളൊന്നും തന്നെ ഫലവത്തായില്ല. പോലീസുകാർ അന്വേഷിച്ചു കൃത്യമായ മൊല്ലാക്കയിലേക്ക് എത്തുമ്പോഴേയ്ക്കും കോൺഗ്രസ്സ് തലപ്പത്തുനിന്നും നിർദ്ദേശങ്ങളെത്തുകയായി. ഇങ്ങനെ എത്രയോ സംഭവങ്ങൾ. ഇസ്ലാമിൻ്റെ സ്വാധീനത്തിൽ അമരുന്ന ഇന്ത്യാ ഗവണ്മെണ്ടിനെ വെളിവാക്കിക്കൊണ്ട് 2005 കടന്നുപോയി.

2006ൻ്റെ ആദ്യ വാരം തന്നെ ബിജെപിയുടെ നേതൃത്വത്തിൽ മാറ്റങ്ങളുണ്ടായി. അദ്വാനിജി പാർട്ടി പ്രസിഡണ്ട് പദം ഒഴിഞ്ഞു. ജനുവരി 2ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി രാജ്‌നാഥ് സിംഗ് ചുമതലയേറ്റു. കോൺഗ്രസിൻ്റെ ഭരണം പൊടിപൊടിയ്ക്കവേ അമേരിയ്ക്കൻ ഭരണാധികാരികൾ ഇന്ത്യ സന്ദർശിയ്ക്കുകയും ആണവക്കരാറടക്കമുള്ള പല അന്താരാഷ്ട്ര കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഈ സന്ദർശന വേളയിൽ യു എസ് പ്രസിഡണ്ട് ജോർജ് ബുഷിൻ്റെ സുരക്ഷാ വൃന്ദത്തിലെ നായയെ മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമയിടമായ രാജ്ഘട്ടിൽ പ്രവേശിപ്പിച്ച നടപടി വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

അമേരിയ്ക്കൻ ടീം പോയ ശേഷം വൈകാതെ തന്നെ മാർച്ച് 7ന് വാരണാസിയിൽ ഇസ്ലാം ബോംബ് സ്‌ഫോടനം നടത്തി 15 ഹിന്ദുക്കളെ കൊല്ലുകയും 50ലധികം പേരെ പരിക്കേൽപ്പിയ്ക്കുകയും ചെയ്തു. തീർന്നില്ല, മുബൈയിലെ തിരക്കേറിയ ട്രയിൻ സർവീസിനെക്കുറിച്ച് നമുക്കെല്ലാം അറിവുണ്ടല്ലോ. അവിടെ വൈകുന്നേരത്തെ തിരക്കിനിടയിൽ ജൂലൈ 11ന് ഏകോപിത ബോംബ് സ്‌ഫോടനങ്ങൾ ഇസ്‌ലാമിക ഭീകരത നടത്തി. അതായത് ഇന്ത്യയിൽ വീടുവിട്ട് പുറത്തിറങ്ങുന്ന ഒരാൾ വൈകിട്ട് തിരികെ വരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥ സംജാതമായി.

നവംബർ 20 ന് പശ്ചിമ ബംഗാളിലെ ജൽപൈഗുരിയ്ക്കും ഹാൽദിബരിയ്ക്കും ഇടയിൽ വച്ച് ട്രയിനിൽ ഞമ്മടെ അൽ ബോംബ് പൊട്ടി 5 പേർ മരിയ്ക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഞമ്മളിങ്ങനെ ബോംബുകൾ പൊട്ടിച്ച് നാട്ടുകാരെ പേടിപ്പിച്ചുകൊണ്ടിരുന്നു. കോൺഗ്രസ്സ് ഭരണകൂടം ഞമ്മളെ അകമഴിഞ്ഞ് പ്രീണിപ്പിച്ചുകൊണ്ടുമിരുന്നു.

ഇങ്ങനെ കോൺഗ്രസ്സ് ഭരണം പൊടിപൊടിയ്ക്കുമ്പോൾ 2006 നവംബർ 22ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ഇസ്ലാമിക് ഭീകര പ്രസ്ഥാനം ഔദ്യോഗികമായി സ്ഥാപിയ്ക്കപ്പെട്ടു. എൻഡിഎഫ് എന്ന പേരിലായിരുന്നു ഇവർ മുമ്പ് പ്രവർത്തിച്ചിരുന്നത്. മുമ്പ് നിരോധിയ്ക്കപ്പെട്ട സിമി എന്ന ഭീകര പ്രസ്ഥാനത്തിലെ ആളുകളും പുതിയ ഇസ്ലാമിക രാഷ്ട്ര വാദികളും ചേർന്നാണ് ഇത് നടത്തിക്കൊണ്ടു പോകുന്നത്. ഇതിന്റെ നേതൃത്വത്തിൽ നിയമപരമായിത്തന്നെ ഇസ്ലാമിക ഭീകരത നടമാടുന്ന അവസ്ഥയുണ്ടായി.

ഇതിനിടയിൽ സച്ചാർ കമ്മീഷൻ തങ്ങളുടെ പണി പൂർത്തിയാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് 2006 നവംബർ 30ന്‌ ലോകസഭയുടെ മേശപ്പുറത്ത് വച്ചു. കോൺഗ്രസ്സ് ആഗ്രഹിച്ചതുപോലുള്ള റിപ്പോർട്ടായിരുന്നു ഇത്. ഇന്ത്യയിലെ മുസ്ലീങ്ങൾ വലിയ കഷ്ടത്തിലാണെന്നും മര്യാദയ്‌ക്കൊരു ബോംബ് വയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നുമൊക്കെ നാട്ടിൽ സംസാരമുണ്ടായി. അതിനായുള്ള പരിഹാര നടപടികളും അതിലുണ്ടായിരുന്നു. തുടർന്ന് ഇസ്ലാമിക പ്രീണനത്തിന്റെ ഘോഷയാത്രയായിരുന്നു ഇന്ത്യ കണ്ടത്. ഇന്നാട്ടിലെ പട്ടിക ജാതിക്കാർക്ക് കിട്ടുന്നതിലുമപ്പുറം മുസ്ലീങ്ങൾക്ക് കിട്ടും വിധം സംവരണ പ്രീണനം തയ്യാറാക്കി. ഇന്ത്യ വടി കൊടുത്ത് അടി വാങ്ങുന്ന അവസ്ഥയിലേയ്ക്ക് പരിണമിച്ചു.

ഇസ്ലാമിക അതിക്രമങ്ങളായിരുന്ന ഇന്ത്യാ വിഭജനവും ബംഗ്ളദേശ് അതിക്രമവും മറ്റു വർഗീയ കലാപങ്ങളും കശ്മീരിലെ പണ്ഡിറ്റുകളുടെ പലായനവും യുദ്ധങ്ങളുമെല്ലാം കണ്ട ഇന്ത്യയിലെ പൊതുജനത്തെ ഭത്സിച്ചുകൊണ്ട് ‘ഇന്ത്യയുടെ ആഭ്യന്തര വിഭവങ്ങളുടെ പ്രഥമാവകാശികൾ മുസ്ലീങ്ങളാണെന്ന്’ 2006 ഡിസംബർ 9ന് പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രഖ്യാപിച്ചു. യുപിഎ സർക്കാറിൻ്റെ ഇത്തരം നടപടികളിൽ നിന്നും ഒരുകാര്യം നമുക്ക് വ്യക്തമാവും. ഇസ്ലാമിനെക്കുറിച്ച് അതിൻ്റെ സാമ്രാജ്യത്വ ബോധത്തെക്കുറിച്ച് കോൺഗ്രസ്സ് പാർട്ടി ഒരു വഹയും പഠിച്ചില്ല എന്ന്.

ഭാരതത്തെ മുറിച്ചുകൊണ്ടുപോയി അനുഭവിയ്ക്കുന്ന കൂട്ടരുടെ താത്പര്യങ്ങൾക്കായി ഇവിടെ ബോധപൂർവം അവശേഷിച്ചവർക്കാണത്രെ ഇവിടുത്തെ ആഭ്യന്തര വിഭവങ്ങളുടെ പ്രഥമാവകാശം. ഇവിടുത്തെ ഹിന്ദുവിന് കിട്ടേണ്ട അവകാശം എന്തുകൊണ്ട് മുസ്ലീമിന് നൽകപ്പെട്ടു എന്ന് കോൺഗ്രസ്സ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇതൊക്കെയാണ് മതേതരത്വമെന്നാണ് കോൺഗ്രസ്സ് കരുതുന്നത്. മാത്രമല്ല ഇതൊക്കെ കണ്ടുകൊണ്ടിരിയ്ക്കുന്ന ഹിന്ദുക്കൾ വീണ്ടും അവരെ പിന്തുണയ്ക്കണം എന്നാണ് അവരുടെ ആഗ്രഹം.

തുടരും…

Related Articles

Latest Articles