Saturday, May 18, 2024
spot_img

36 മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ 10 ലക്ഷംപേർക്ക് തൊഴിലവസരം തുറന്ന് മോദി; നിയമന നടപടികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും

ദില്ലി: 10 ലക്ഷംപേർക്ക് തൊഴിലവസരം നൽകാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴിലാണ് പുതുതായി 10 ലക്ഷം പേരെ നിയമിക്കുക. ഇതിനായുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും.

75, 000 പേർക്കുള്ള നിയമന ഉത്തരവ് രാവിലെ 11 മണിക്ക് നടക്കുന്ന തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറും. 38 മന്ത്രാലയങ്ങൾക്ക് കീഴിലായാണ് ഈ നിയമനങ്ങൾ നടക്കുക.

ഓൺലൈനിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത്. ഒന്നര വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്രസർക്കാരിന് കീഴിൽ ജോലി നല്‍കുമെന്ന് ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Related Articles

Latest Articles