Sunday, May 5, 2024
spot_img

‘ഒരു മാസം മുമ്പ് ലീവിന് വന്ന് മടങ്ങി; മരണത്തിലേക്കാണെന്ന് അറിയാതെ’; അരുണാചലിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും; മരിച്ചത് കാസർകോഡ് സ്വദേശി അശ്വിൻ

ദില്ലി: അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരിച്ചവരിൽ മലയാളി സൈനികനും. കാസർകോഡ് ചെറുവത്തൂർ സ്വദേശിയായ കെ വി അശ്വിൻ (24) ആണ്‌ അപകടത്തിൽപ്പെട്ട് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞത്.

നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക്‌ കയറിയത്‌. ഒരുമാസം മുമ്പാണ് നാട്ടിൽ അവധിക്ക്‌ വന്ന അശ്വിൻ മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതി‍‍ര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്.

അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിന് സമീപം ഇന്നലെ ഉച്ചക്കാണ് ഹെലികോപ്പ്റ്റർ തകർന്ന് വീണത്. എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ ആണ് തകർന്നത്. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരിൽ നാല് പേരും മരണത്തിന് കീഴടങ്ങി. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗനമനം.

Related Articles

Latest Articles