Friday, May 3, 2024
spot_img

കശ്മീർ ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും പുതിയ മാതൃകയെന്ന് പ്രധാനമന്ത്രി; ചരിത്ര നിയമ നിർമ്മാണത്തിന് ശേഷം മോദി ആദ്യമായി കശ്മീരിൽ

ഭരണഘടനാ ഭേദഗതിക്ക് ശേഷം ജമ്മുകാശ്മീരിൽ ജനാധിപത്യം അതിന്റെ പൂർണ്ണതയിലെത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അനുച്ഛേദം 370 അസാധുവാക്കി ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കാശ്മീരിലെത്തുന്നത്. പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് മൂന്നു വർഷം കൊണ്ട് ജമ്മു കശ്മീർ വികസനത്തിന്റെ പുതിയ ഉദാഹരണമായി മാറുകയാണ്. സംസ്ഥാനത്തിന് പ്രത്യേക പദവിയുണ്ടായിരുന്ന കാലത്ത് ജനോപകാരപ്രദമായ 175 ഓളം നിയമങ്ങൾ കശ്മീരിൽ ബാധകമായിരുന്നില്ല. എന്നാൽ പരിഷ്കരണത്തിന് ശേഷം അത് കശ്മീരിലും നടപ്പിലാക്കാനായി. ഊർജ്ജോൽപ്പാദനം അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ 20000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കശ്മീർ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. രാജ്യമെമ്പാടുക്കമുള്ള പഞ്ചായത്ത് ജനപ്രതിനിധികളുമായും അദ്ദേഹം വീഡിയോ കോൺഫെറൻസിലൂടെ ആശയ വിനിമയം നടത്തി. ഇത്തവണത്തെ പഞ്ചായത്ത് രാജ് ദിനാഘോഷം കാശ്മീരിൽ ആഘോഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കശ്മീരിൽ ജനാധിപത്യം സമൂഹത്തിൽ താഴെത്തട്ടിലെത്തിയിരിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടിരിക്കുന്നു.

Related Articles

Latest Articles