‘മേം ഭി ചൗക്കിദാര്‍’;‘ചൗക്കിദാര്‍ ചോര്‍ ഹേ’ പ്രചാരണത്തിന് മാസ്സ് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ഉയര്‍ത്തിയ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പ്രചാരണത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മേം ഭി ചൗക്കിദാര്‍’ എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്താണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് ആക്ഷേപത്തിന് മറുപടി നല്‍കിയത്

‘ഞാനും കാവല്‍ക്കാരനാണ്’ എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണമെന്നും രാജ്യത്തിന്റെ കാവല്‍ക്കാരന്‍ താന്‍ മാത്രമല്ല രാജ്യത്തെ ഓരോ ജനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളുടെ കാവല്‍ക്കാരന്‍ പതറാതെ നിന്ന് രാജ്യത്തെ സേവിക്കുകയാണ്. പക്ഷെ ഞാന്‍ ഒറ്റയ്ക്കല്ല. അഴിമതിക്കും സാമൂഹ്യ വിപത്തിനും എതിരെ പോരാടുന്ന നിങ്ങളോരോരുത്തരും കാവല്‍ക്കാരാണ്. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വേണ്ടി കഠിനാധ്വാനം നടത്തുന്ന എല്ലാവരും കാവല്‍ക്കാരാണ്. ഞാനും കാവല്‍ക്കാരനാണ് എന്നാണ് ഇന്ന് ഓരോ ഇന്ത്യക്കാരനും പറയുന്നത്,’ മോദി ട്വീറ്റ് ചെയ്തു.