Thursday, September 24, 2026

മുന്‍ രാഷ്ട്രത്തലവനെ കണ്ട് അനുഗ്രഹം തേടി നരേന്ദ്രമോദി

ദില്ലി: സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണബ് ദായെ കാണുന്നത് എപ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിന്‍റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിനേറെ സംഭാവനകള്‍ നല്‍കിയ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹം. ഇന്ന് പ്രണബ് ദായെ കണ്ട് അനുഗ്രഹം തേടി പ്രണബുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി ട്വിറ്ററില്‍ കുറിച്ചു.

മോദിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് പ്രണബ് മുഖര്‍ജി കുറിച്ചു. താങ്കളെ കാണുന്നത് സന്തോഷകരമാണ്. രണ്ടാം ഇന്നിംഗ്സില്‍ ഇനി മുന്നോട്ട് പോകുന്തോറും താങ്കള്‍ കൂടുതല്‍ കരുതനാവട്ടെ. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം എന്ന മുദ്രാവാക്യം നടപ്പാക്കാന്‍ താങ്കള്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles