Tuesday, October 27, 2026

മോദിയുടെ അക്കാദമിക് യോഗ്യത ! ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിനെതിരായ അരവിന്ദ് കെജ്‌രിവാളിൻറെ ഹർജി തള്ളി സുപ്രീംകോടതി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കാദമിക് യോഗ്യതയേയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദത്തിന്റെ സാധുതയേയും ചോദ്യം ചെയ്ത് നടത്തിയ പരാമര്‍ശത്തിനെതിരേ ഗുജറാത്ത് സര്‍വകലാശാല നല്‍കിയ മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്.വി.എന്‍ ഭാട്ടിയും ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് നടപടി. ഫെബ്രുവരിയില്‍ ഗുജറാത്ത് ഹൈക്കോടതി തന്റെ മുന്‍കൂര്‍ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സര്‍വകലാശാല മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകളൊന്നും പ്രസിദ്ധീകരിക്കാത്തത് അത് വ്യാജമായതുകൊണ്ടാണോ എന്നായിരുന്നു പൊതുവേദികളിൽ കെജ്‌രിവാള്‍ ചോദിച്ചത്. തുടര്‍ന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്നതും സര്‍വകലാശാലയുടെ പ്രശസ്തിയെ ബാധിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാല രജിസ്ട്രാര്‍ പിയൂഷ് പട്ടേലാണ് കെജ്‌രിവാളിനും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിനുമെതിരേ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Related Articles

Latest Articles