Tuesday, November 3, 2026

യുപിയിൽ മോദിമയം! പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ !തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കം കുറിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണ റാലി ഉദ്​ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ഉത്തർപ്രദേശിലെത്തുന്നത്. മീററ്റിലാണ് സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും അടുത്തിടെ ബിജെപിയിൽ ചേർന്ന ജയന്ത് ചൗധരിയും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും. തുടർന്ന് ബിജെപി പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ​ഗുപ്തയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. മീററ്റിന് പുറമേ ബാഗ്പത്, ബിജ്‌നോർ, മുസാഫർനഗർ, കൈരാന എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നുള്ളവരും റാലിയിൽ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മീററ്റിലും പരിസര പ്രദേശത്തും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19-ന് ബിജ്‌നോർ, മുസാഫർനഗർ, കൈരാന ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 26-നാണ് മീററ്റിലും ബാഗ്പട്ടിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക.

Related Articles

Latest Articles