Tuesday, September 29, 2026

പന്ത്രണ്ടാമനായി’ ലാലേട്ടൻ ; നിഗൂഢതകള്‍ നിറച്ച് ’12th മാൻ’ ടൈറ്റിൽ പോസ്റ്റർ

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് ഇത്. 12th MAN എന്നാണ് ചിത്രത്തിന്‍റെ പേര്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ പേര് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്

നിഗൂഢതകള്‍ നിറച്ചാണ് ടൈറ്റില്‍ പോസ്റ്റര്‍ ഒരുക്കയിരിക്കുന്നത്. മാത്രമല്ല ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് പോസ്റ്ററിൽ നിന്ന് ലഭിക്കുന്ന സൂചന. “നിഴലുകള്‍ അനാവരണം ചെയ്യുന്നു” എന്ന ടാഗ് ലൈനും ചിത്രത്തിന്‍റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്. ദൃശ്യം-2 ആയിരുന്നു മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം.ബ്രോ ഡാഡി, L2 എമ്പുരാൻ, മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്‌’ തുടങ്ങിയ സിനിമകൾക്ക് പുറമെയാണ് പുതിയ ചിത്രം. അടുത്തതായി പ്രിയദർശന്റെ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’, ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ തുടങ്ങിയ സിനിമകളാണ് ലാലേട്ടന്റേതായി റിലീസിന് തയാറെടുക്കുന്ന പുതിയ ചിത്രങ്ങൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles