മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌കാർ (Oscar) നോമിനേഷൻ പട്ടികയിൽ. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. മരക്കാറിനെ കൂടാതെ സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
276 സിനിമകളാണ് നോമിനേഷന്‍ നേടുന്നതിനുള്ള ഈ പട്ടികയിലുള്ളത്. 94ാമത് അക്കാദമി അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടതില്‍ നിന്ന് നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കുഞ്ഞാലി മരക്കാറിന്റെ വീര സാഹസിക കഥ പറഞ്ഞ ചിത്രം മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് സിനിമയാണ്. മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്ന് വൻതാരനിര ഒന്നിച്ച ചിത്രം ഒന്നിലധികം ദേശിയ പുരസ്‌കാരത്തിനും അർഹമായി. മികച്ച ഫീച്ചർ സിനിമ, സ്പെഷ്യൽ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രമാണ് മരക്കാർ. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 17 ന് ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരുന്നു.
സൂര്യയെ പ്രധാന കഥാപാത്രമാക്കി ജ്ഞാനവേല് സംവിധാനം ചെയ്ത ജയ് ഭീം എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രത്യേക വീഡിയോ ഓസ്കറിന്റെ യുട്യൂബ് ചാനല്‍ പുറത്തിറക്കിയിരുന്നു. ഗോള്ഡന് ഗ്ലോബ് പുരസ്കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിലേക്കും ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. മാര്‍ച്ച് 27നാണ് ഇത്തവണത്തെ ഓസ്‌കാര്‍ പ്രഖ്യാപന ചടങ്ങ്.

