Wednesday, September 30, 2026

മോൺസോൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്; അനിത പുല്ലയിലിനെ ഇഡി ഉടന്‍ ചോദ്യം ചെയ്‌തേക്കും

മോൺസോൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ അനിത പുല്ലയിലിനെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം കേസില്‍ പ്രതിയായ മോണ്‍സണ്‍ മാവുങ്കലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

പുരാവസ്തുക്കളുടെ വില്പനയ്ക്കായി പല പ്രമുഖരെയും മോണ്‍സണ്‍ മാവുങ്കലിന് പരിചയപ്പെടുത്തിയത് അനിതയാണ്. ഇത്തരത്തിൽ നടത്തിയ തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ 18 ലക്ഷം രൂപ അനിത പുല്ലയിലിന് ലഭിച്ചതിനും തെളിവ് ഉണ്ട്.

മുന്‍ ഐജി ലക്ഷ്മണയെയും കേസില്‍ ചോദ്യം ചെയ്യാന്‍ ഇ.ഡി നീക്കം നടത്തുന്നുണ്ട്. കള്ളപ്പണപുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പത്ത് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles