Tuesday, May 7, 2024
spot_img

സംസ്ഥാനത്തെ പ്ലസ് ടു ഫലപ്രഖ്യാപനം നാളെ; ഇത്തവണയും എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ഫല പ്രഖ്യാപനം നടക്കുക. പി ആര്‍ ഡി ചേംബറില്‍ വച്ച് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.

കഴിഞ്ഞ വര്‍ഷം വിജയശതമാനം 87.94 യിരുന്നു. അതിന് മുമ്പ് 2020ല്‍ 85.13 ശതമാനമായിരുന്നു വിജയശതമാനം.

അതേസമയം പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല.

നാളെ പതിനൊന്ന് മണിക്ക് ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയര്‍ സെക്കന്‍ഡറി, VHSE പരീക്ഷാഫലം ലഭ്യമാകും.
www.keralaresults.nic.in

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

ഈ സൈറ്റുകള്‍ക്ക് പുറമെ ആപ്ലിക്കേഷന്‍ വഴിയും എളുപ്പത്തില്‍ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS – Kerala എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.

Related Articles

Latest Articles