Sunday, January 11, 2026

കൂടുതൽ ഡാമുകൾ തുറക്കും എന്നും ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജൻ; ജാഗ്രത വേണമെന്നും മുൻകരുതലുകളെടുത്തെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. എന്നാൽ ജാ​ഗ്രത അനിവാര്യമാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാനത്ത് മഴ അലർട്ടുകൾ മാറി വരികയാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

അതേസമയം ബാണാസുര സാഗർ ഡാം തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാാ​ഗർ ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു. ബാണാസുര സാ​ഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ ആണ് ഉയർത്തിയത്. നാല് ഷട്ടറുകളിൽ ഒന്ന് ആണ് ഉയർത്തിയത്. ഒരു സെക്കന്റിൽ 8.50ഘനമീറ്റ‍ർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഡാമിന്റെ ഷട്ടർ തുറക്കും മുമ്പ് റവന്യുമന്ത്രി കെ രാജനും ജില്ലാ കലക്ടറും അടക്കമുള്ളവർ ഡാമിലെത്തി സ്ഥിതി​ഗതികൾ വിലയിരിത്തിയിരുന്നു. കോട്ടാത്തറ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉളളതിനാൽ ഈ ഭാ​ഗത്ത് നിന്ന് ആളുകളെ പൂർണമായി മാറ്റിയിട്ടുണ്ട്. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീൻ പിടിക്കാനോ അനുമതി ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

Related Articles

Latest Articles