Sunday, May 5, 2024
spot_img

സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ല; ഭീകരവാദം വച്ചുപൊറുപ്പിക്കില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി അമിത് ഷാ

ദില്ലി: ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. (Amit Shah) പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്ന സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുള്ള സമയമാണ്. ഇനിയൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ഗോവയിലെ ദർബന്തോറയിലെ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയ്ക്ക് ശിലാസ്ഥാപനം നടത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ‘ഞങ്ങൾ ആക്രമണങ്ങൾ സഹിക്കില്ലെന്ന് സർജിക്കൽ സ്ട്രൈക്കുകൾ തെളിയിച്ചു. നിങ്ങൾ ലംഘിച്ചാൽ കൂടുതൽ സർജിക്കൽ സ്ട്രൈക്കുകൾ ഉണ്ടാകും.’– അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം 5 സൈനികർ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമർശം.

അതേസമയം കശ്മീർ താഴ്വരയിലെ വനിതാ സ്കൂൾ പ്രിൻസിപ്പൽ അടക്കം രണ്ട് അധ്യാപകരെ കഴിഞ്ഞ ആഴ്ച ഭീകരർ വെടിവെച്ചു കൊന്നിരുന്നു. ശ്രീനഗറിലെ സംഗം സഫ മേഖലയിലെ ഗവ ബോയ്സ് ഹയർസെക്കന്ററി സ്കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്.

. പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്ന സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുള്ള സമയമാണ്. ഇനിയൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ഗോവയിലെ ദർബന്തോറയിലെ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയ്ക്ക് ശിലാസ്ഥാപനം നടത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ‘ഞങ്ങൾ ആക്രമണങ്ങൾ സഹിക്കില്ലെന്ന് സർജിക്കൽ സ്ട്രൈക്കുകൾ തെളിയിച്ചു. നിങ്ങൾ ലംഘിച്ചാൽ കൂടുതൽ സർജിക്കൽ സ്ട്രൈക്കുകൾ ഉണ്ടാകും.’– അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം 5 സൈനികർ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമർശം.

അതേസമയം കശ്മീർ താഴ്വരയിലെ വനിതാ സ്കൂൾ പ്രിൻസിപ്പൽ അടക്കം രണ്ട് അധ്യാപകരെ കഴിഞ്ഞ ആഴ്ച ഭീകരർ വെടിവെച്ചു കൊന്നിരുന്നു. ശ്രീനഗറിലെ സംഗം സഫ മേഖലയിലെ ഗവ ബോയ്സ് ഹയർസെക്കന്ററി സ്കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്.

Related Articles

Latest Articles