Monday, May 20, 2024
spot_img

ബാലയുടെ ആരോപണം; ഉണ്ണി മുകുന്ദന് പിന്തുണയേറുന്നു;
കൂടുതൽ അണിയറ പ്രവർത്തകർ ഉണ്ണി മുകുന്ദനെ പിന്തുണച്ച് രംഗത്ത്
ഈണങ്ങൾ ചിട്ടപ്പെടുത്തും മുൻപേ ജിഎസ്ടി ഉൾപ്പെടെ മുഴുവൻ തുകയും ഉണ്ണി കൈമാറിയെന്ന്
സംഗീത സംവിധായകൻ ഷാൻ റഹ്മാൻ

എറണാകുളം: പ്രതിഫല വിവാദത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ചും, സത്യാവസ്ഥ വെളിപ്പെടുത്തിയും ഷെഫീഖിന്റെ സന്തോഷം സിനിമയുടെ കൂടുതൽ അണിയറ പ്രവർത്തകർ രംഗത്ത് വന്നു . സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ച ഷാൻ റഹ്മാനാണ് ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നിരിക്കുന്നത്. ജിഎസ്ടി ഉൾപ്പെടെ മുഴുവൻ പണവും തനിക്ക് ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണത്തിന് പിന്നാലെ നിരവധി പേർ ഷാൻ റഹ്മാനെ വിളിക്കുകയും, പ്രതിഫലം ലഭിച്ചോയെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഷാൻ റഹ്മാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സത്യമെന്തെന്ന് വെളിപ്പെടുത്തിയത്. ‘ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ പ്രവർത്തിച്ചത് പണം ലഭിച്ചോയെന്ന കാര്യം അന്വേഷിച്ച് ഓൺലൈൻ മാദ്ധ്യമങ്ങളും, മറ്റുള്ളവരും വിളിച്ചിരുന്നു. ഇതിൽ സത്യാമെന്താണെന്ന് എനിക്ക് വെളിപ്പെടുത്തണം എന്ന് തോന്നി. കാരണം സിനിമയുടെ ഈണങ്ങൾ ചെയ്തു നൽകുന്നതിന് മുൻപുതന്നെ മുഴുവൻ തുകയും അത് ജിഎസ്ടിയുൾപ്പെടെ എനിക്ക് ലഭിച്ചോയെന്നകാര്യം ഉണ്ണി മുകുന്ദൻ ഉറപ്പാക്കിയിരുന്നു.തന്റെ അടുത്ത സുഹൃത്താണ് ഉണ്ണി. എങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ ഉണ്ണി പ്രൊഫഷണലാണ്. അതിയായ സന്തോഷത്തോടെയാണ് സിനിമയിൽ പ്രവർത്തിച്ചത്. എല്ലാവരും പ്രൊഫഷണലുകളായിരുന്നു. അതിനാൽ തർക്കങ്ങളില്ല. ഇതാണ് എന്റെ സന്തോഷം’- ഷാൻ റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.

വെള്ളിയാഴ്ചയാണ് ബാല ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന് ആയിരുന്നു ബാലയുടെ ആരോപണം. എന്നാൽ ഇതിന് പിന്നാലെ പണം നൽകിയ ബാങ്ക് രേഖകൾ ഉൾപ്പെടെ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു.

Related Articles

Latest Articles