Friday, May 3, 2024
spot_img

ഇന്ദിരാഗാന്ധിയുടെ വിചിത്രമായ തീരുമാനത്തിൽ അമ്പരന്ന് അന്നത്തെ കോൺഗ്രസ് നേതൃത്വം; ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിവാദമായ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഏതാണ് ?

വലിയ സങ്കീർണ്ണതകൾ ഇല്ലാത്തതും സുഗമവും വിവാദ രഹിതവുമാണ് ഇന്ത്യയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പുകളും അധികാര കൈമാറ്റവും. വാശിയേറിയ പോരാട്ടം പോലുമായിരുന്നില്ല അവ. പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് വലിയ ജനപിന്തുണയുണ്ടായിരുന്നു. എതിരില്ലാതെ പോലും ഈ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരുണ്ട്. പക്ഷെ രാജ്യത്തിൻറെ ചരിത്രത്തിൽ തന്നെ ഏറ്റവും വിവാദമായ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് 1969 ൽ വി വി ഗിരിയുടേതായിരുന്നു. അധികാരത്തിലിരിക്കെ ഡോ. സക്കീർ ഹുസൈൻ 1969 മെയ് 3 ഹൃദയാഘാതം മൂലം മരിക്കുന്നു. ഈ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് ഒരു പക്ഷെ ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വിവാദമായ രാഷ്ട്രപതി തെരെഞ്ഞെടുപ്പ്. കോൺഗ്രസ് നിർദ്ദേശിച്ച ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഇന്ദിരാഗാന്ധി എടുത്ത നിലപാട് രാജ്യത്തെ ഞെട്ടിച്ചു.

മുൻ ലോക്സഭാ സ്പീക്കർ നീലം സഞ്ജീവ് റെഡ്ഢിയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. സ്വതന്ത്ര സ്ഥാനാർത്ഥികളായി വി വി ഗിരിയും ദ്വാരകാനാഥ് ദേശ്മുഖും രംഗത്തുണ്ടായിരുന്നു. ജനസംഘത്തിന്റെയും മറ്റും പിന്തുണ ദ്വാരകാനാഥിനായിരുന്നു. പാർട്ടി തീരുമാനം ലംഘിച്ചുകൊണ്ട് ഇന്ദിര വി വി ഗിരിയെ പിന്തുണച്ചു. ആദ്യഘട്ടത്തിൽ അതവർ പരസ്യമാക്കിയില്ലെങ്കിൽ പോലും യുവ എം പി മാരോട് വി വി ഗിരിയെ പിന്തുണക്കാൻ അവർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് നാല് ദിവസം മുന്നേ നീലത്തിനെ കയ്യൊഴിയാനും വി വി യെ പിന്തുണയ്ക്കാനും അവർ കോൺഗ്രസ് പ്രതിനിധികൾക്ക് വ്യക്തമായ സൂചന നൽകി. വി വി ഗിരി വിജയിച്ചു. നേരിയ വോട്ട് വിത്യാസത്തിനായിരുന്നു വിജയം. പാർട്ടിയും പാർട്ടിയുടെ പ്രധാനമന്ത്രിയും രണ്ടുവഴിക്കായി. വോട്ടുമൂല്യത്തിൽ 14650 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അന്ന് വി വി ഗിരിക്കുണ്ടായിരുന്നത്. അതായത് ഒന്നോ രണ്ടോ പേരുടെ ഭൂരിപക്ഷം മാത്രം. ഇതായിരുന്നു ചരിത്രത്തിൽ തന്നെ ഏറ്റവും വിവാദമായ രാഷ്ട്രപതി തെരെഞ്ഞെടുപ്പ്

Related Articles

Latest Articles