Wednesday, May 22, 2024
spot_img

മാസ്റ്റര്‍ ബ്ലാസ്റ്ററെ പിന്നിലാക്കി കിങ് കോഹ്ലി : സോഷ്യല്‍മീഡിയയിലും കേമന്‍ വിരാട് തന്നെ

ദില്ലി: ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെയാണ് താരം. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടൂല്‍ക്കറേയും കടത്തിവെട്ടിയാണ് കോഹ്‌ലിയുടെ പുതിയ കുതിപ്പ്. ക്രിക്കറ്റ് മൈതാനത്ത് റെക്കോര്‍ഡുകള്‍ കടപുഴക്കി കോഹ്‌ലി മുന്നേറുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ ‘ഫോളോവേഴ്‌സിന്‍റെ എണ്ണം കൂട്ടിയാണ് ഇന്ത്യന്‍ നായകന്‍റെ കുതിപ്പ്.

പത്തു വര്‍ഷത്തിനിടെ ഇരുപതിനായിരം റണ്‍സ് തികയ്ക്കുന്ന ക്രിക്കറ്റിലെ ഏക താരം എന്ന റെക്കോര്‍ഡാണ് കോഹ്‌ലി വിന്‍ഡീസ് പര്യടനത്തിനിടെ മറികടന്നത്. ഈ ഡല്‍ഹി ദാദ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാണ്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ഓരോന്നിലും 30 മില്യണ്‍ ഫോളോവേഴ്‌സില്‍ കൂടുതലാണ് കോഹ്‌ലിക്കുള്ളത്. ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ക്രിക്കറ്റ് താരവും കോഹ്‌ലി തന്നെ.

ട്വിറ്ററിലെ ഫോഴോവേഴ്‌സിന്റെ എണ്ണത്തില്‍ കോഹ്‌ലിക്ക് തൊട്ടുപിന്നിലായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുണ്ടെങ്കിലും ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കോഹ്‌ലി സച്ചിനേക്കാളും അതിദൂരം മുന്നിലാണ്. ഫെയ്‌സ്ബുക്കില്‍ 28 മില്യണ്‍ ഫോളോവേഴ്‌സും, ഇന്‍സ്റ്റഗ്രാമില്‍ 16.5 മില്യണ്‍ ഫോളോവേഴ്‌സുമാണ് സച്ചിനുള്ളത്.

Related Articles

Latest Articles