Sunday, October 4, 2026

എംപി ഓഫീസ് അക്രമം; പോലീസ് അന്വേഷണം തുടരുന്നു; എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി ഉൾപ്പെടെ 19 പേർ അറസ്റ്റിൽ, സംഘടനാ നടപടിയും ഉണ്ടായേക്കും

വയനാട്: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരുൾപ്പെടെ 19 എസ്എഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. സംഭവത്തിൽ എസ്എഫ്ഐയിൽ അച്ചടക്കനടപടിയും വരുമെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ട്. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. ഈ പ്രശനങ്ങളിൽ നിന്നെല്ലാം പെട്ടന്ന് തലയൂരാനാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിൻറെ ശ്രമം.

Related Articles

Latest Articles