Saturday, May 25, 2024
spot_img

നിർണായക വിവരങ്ങൾ പുറത്ത്; മുഖ്യമന്ത്രിയുടെ ഓഫീസ് ഒന്നടങ്കം കുടുങ്ങും, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പെടും

കൊച്ചി: തിരുവനന്തപുരത്ത് നയതന്ത്രബാ​ഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുള്‍പ്പെടെ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ പ്രധാനി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്ന് വിവരം.

ഓഫീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ഇന്നലെ ശിവശങ്കറില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രവീന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും രവീന്ദ്രന്‍ സമാന്തര ഓഫീസ് പ്രവര്‍ത്തനം നടത്തിയെന്ന് സിപിഎമ്മിനുള്ളിലും വലിയ വിമര്‍ശനങ്ങളുയരുന്നുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്കു വേണ്ടി വഴിവിട്ട് സര്‍ക്കാര്‍ തലത്തിലും ബിനാമിയായി മറ്റു പല മേഖലകളിലും രവീന്ദ്രന്റെ പ്രവര്‍ത്തനങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനുപുറമെ മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ, ആ ഓഫീസില്‍ പാര്‍ട്ടി പ്രതിനിധിയായി കോടിയേരി രവീന്ദ്രനെ നിയോഗിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രിക്കും രവീന്ദ്രനെ കൈയൊഴിയാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു.

Related Articles

Latest Articles