Thursday, October 1, 2026

കാത്തിരിപ്പിന് വിരാമം; സുന്ദരിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി മൃദുല വിജയ്; ചിത്രം പങ്കുവച്ച് താരം; ആശംസകളുമായി ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായ മൃദുല വിജയ്, യുവകൃഷ്ണ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചിരുന്നത്. പരമ്പരയില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിക്കൊണ്ടായിരുന്നു മൃദുല താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ചത്. ഇപ്പോളിതാ ആ കാത്തിരിപ്പ് യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന വിവരം അറിയിച്ചിരിക്കുകയാണ് മൃദുല.

‘‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.’’– ചിത്രത്തോടൊപ്പം മൃദുല കുറിച്ചു. അലീന പടിക്കൽ, ഷിയാസ് കരീം, അർച്ചന സുശീലൻ, അഞ്ജലി അമീർ, ഷഫ്ന, ശ്രീനിഷ് അരവിന്ദ് എന്നിവരുൾപ്പടെ നിരവധി സഹപ്രവർത്തകര്‍ താരത്തിന് ആശംസ അറിയിച്ചു. മൃദുലയുടെ ആരാധകരും സന്തോഷം പങ്കുവയ്ക്കുന്നുണ്ട്.

ഗര്‍ഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങള്‍ യുവയും മൃദുലയും പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. ലൈറ്റ് പര്‍പ്പിള്‍ കളര്‍ മെറ്റേണിറ്റി വെയറില്‍ ഒരു മാലാഖയെ പോലെയെത്തിയ മൃദുലയുടെ ചിത്രങ്ങള്‍ അടുത്തിടെ വൈറല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രമായാണ് യുവ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്. 2021 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം.

Related Articles

Latest Articles