Thursday, October 1, 2026

ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ ഇനി മുതൽ മുകേഷ് അംബാനി

ദില്ലി : ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ ഇനി മുതൽ മുകേഷ് അംബാനി. ഗൗതം അദാനിയെ മറികടന്നാണ് മുകേഷ് അംബാനി പട്ടികയിൽ ഒന്നാമതെത്തിയത്.

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തായതോടെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് ഗൗതം അദാനി നേരിട്ടത്. ഇതിനെ തുടർന്നാണ് ഫോര്‍ബ്‌സിന്റെ ധനികരുടെ പട്ടികയില്‍ അദാനി മുകേഷ് അംബാനിക്ക് പിന്നിലായത്. 84.4 ബില്യണ്‍ ഡോളര്‍ സമ്പാദ്യമാണ് മുകേഷ് അംബാനിക്കുള്ളത്. പട്ടികയിൽ പത്താം സ്ഥാനത്തായ അദാനിക്ക് 84 ബില്യണ്‍ ഡോളര്‍ സമ്പാദ്യമാണുള്ളത്.

Related Articles

Latest Articles