Saturday, April 20, 2024
spot_img

മെഡിക്കൽ കോളജുകളോട് ചേർന്ന് 157 നഴ്‌സിംഗ് കോളജുകൾ സ്ഥാപിക്കും; വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകും , ധനമന്ത്രി നിർമ്മല സീതാരാമൻ

ദില്ലി : കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് കാര്യമായ പരിഗണന. മെഡിക്കൽ കോളജുകളോട് ചേർന്ന് 157 നഴ്‌സിംഗ് കോളജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. രാജ്യത്തെ അധ്യാപക പരിശീലനം നവീകരിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3.5 ലക്ഷം ഗോത്ര വിഭാഗ വിദ്യാർഥികൾക്കായുള്ള 740 ഏകലവ്യ സ്‌കൂളുകളിലേക്ക് 38,800 അധ്യാപകരെയും ജീവനക്കാരെയും നിയമിക്കും

രാജ്യത്തെ അധ്യാപക പരിശീലനം നവീകരിക്കും. കുട്ടികൾക്കും കൗമാരക്കാർക്കും ദേശീയ ഡിജിറ്റൽ ലൈബ്രറികൾ തയ്യാറാക്കും. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് 15,000 കോടി മാറ്റിവെക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു

Related Articles

Latest Articles