Friday, May 3, 2024
spot_img

മുല്ലപ്പെരിയാർ; ഡാം സുരക്ഷാ അധികാരങ്ങൾ മേൽനോട്ട സമിതിക്ക്, സൂചന നൽകി സുപ്രീംകോടതി

ദില്ലി: മേൽനോട്ട സമിതിക്ക് ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമ പ്രകാരമുള്ള അധികാരങ്ങൾ കൈമാറുമെന്ന് സുപ്രീംകോടതി സൂചന നൽകി. ഇതിനായി കേന്ദ്രസർക്കാരിന് നിർദേശം നൽകുമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇത് അണക്കെട്ടിന്റെ ദൃഢത, ഘടന സംബന്ധിച്ച കാര്യങ്ങൾ ആയതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും സുപ്രീംകോടതി പറഞ്ഞു.

അണക്കെട്ടുകളുടെ സുരക്ഷ ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ ചുമതല ആണെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. അതിനാൽ അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതോറിറ്റി പരിശോധിക്കുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കേന്ദ്രത്തിന്റെ നിലപാടിനെ തമിഴ്നാട് സുപ്രീം കോടതിയിൽ പിന്തുണച്ചിട്ടുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികൾ അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ ഇന്ന് എഴുതി നൽകി.

Related Articles

Latest Articles