Thursday, January 1, 2026

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി; പെരിയാർ തീരത്ത് അതീവ ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് (Mullaperiyar Dam) വീണ്ടും ഉയരുന്നു. ഈ സാഹചര്യത്തിൽ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. നിലവിൽ 20 സെന്റിമീറ്റർ ഉയർത്തിയിരുന്ന ഷട്ടറും 60 സെന്റിമീറ്ററാക്കി കൂട്ടിയിട്ടുണ്ട്. 138..95 ആണ് നിലവിലെ ജലിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം തമിഴ്‌നാടിന് നവംബർ ഒന്ന് മുതൽ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്താം. തുലാവർഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിയ്‌ക്കാൻ തമിഴ്‌നാട് ശ്രമിക്കുന്നില്ല.

നിലവിൽ 1493 ക്യുസെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്. എന്നാൽ 8 മണിയോടെ 1512 ക്യുസെക്‌സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 3005 ക്യുസെക്‌സ് ജലം ഒഴുക്കി വിട്ടിരിക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെയാണ് ഇടുക്കി ജലസംഭരണിയിലേക്ക് ആറ് ഷട്ടറുകൾ വഴി ജലം തുറന്നു വിട്ടത്. ഇന്നലെ ജലനിരപ്പ് താഴ്ന്നതായി നിരീക്ഷിച്ച അധികൃതർ മൂന്ന് ഷട്ടറുകൾ അടയ്ക്കുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രി മുതൽ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്.

Related Articles

Latest Articles