Tuesday, October 27, 2026

മുംബൈയിലെ ശിവസേന‍ ആസ്ഥാനത്തിന് മുന്നില്‍ ഹനുമാന്‍‍ ചാലീസ ആലപിച്ചു; നാലുനേതാക്കളെ അറസ്റ്റ് ചെയ്തു

മുംബൈ: ഹനുമാൻ ചാലിസ ശിവസേന ആസ്ഥാനത്ത് ആലപിച്ച നാലുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്.
ശിവസേനാ ഭവന് മുന്നില്‍ വാഹനത്തില്‍ ഉച്ചഭാഷിണി കെട്ടിയായിരുന്നു ഹനുമാന്‍ ചാലീസ ആലപിച്ചത്. ശ്രീരാമ നവമിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു നാമജപ പരിപാടി.

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാക്കളാണ് അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ടവരിലെ യശ്വന്ത് കില്ലേക്കര്‍ എന്ന വ്യക്തി എംഎന്‍എസ് നേതാവാണെന്നും പോലീസ് പറയുന്നു.

മഹാരാഷ്ട്രയിലെ പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെ രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ ഇതിന് നടപടി സ്വീകരിച്ചില്ലായെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലീസ മുഴക്കുമെന്നും താക്കറെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles