Tuesday, May 21, 2024
spot_img

മുംബൈയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു; പ്രതി പിടിയിൽ

മുംബൈ: സാക്കിനാക്കയില്‍ നിര്‍ത്തിട്ട ടെംമ്പോ വാഹനത്തില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ബലാത്സംഗത്തിനു ശേഷം യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റി ക്രൂരമായ ആക്രമണമാണ് പ്രതി നടത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്.

സംഭവത്തില്‍ മോഹിത് ചൗഹാനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ യുവതിയെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് കേസില്‍ നിര്‍ണായകമാണെന്നും പോലീസ് പറഞ്ഞു. വധശ്രമം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിന്റെ നിഗമനം.

Related Articles

Latest Articles