Saturday, May 4, 2024
spot_img

സാമന്തയും നാഗചൈതന്യയും വിവാഹബന്ധം അവസാനിപ്പിക്കുന്നു ?; വേർപിരിയാനുള്ള ഞെട്ടിപ്പിക്കുന്ന കാരണം ഇതോ

തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയും നാഗചൈതന്യയുടേയും വേര്‍പിരിയുന്നതിനായി കുടുംബകോടതിയെ സമീപിച്ചുവെന്ന് റിപ്പോർട്ടുകൾ. ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിവാഹത്തിന് പിന്നാലെ സാമന്ത തന്റെ സോഷ്യൽ മീഡിയയിലെ പേര് ഭർത്താവ് നാഗചൈതന്യയുടെ സർ നെയിം ചേർത്ത് സാമന്ത അക്കിനേനി എന്ന് മാറ്റിയിരുന്നു. എന്നാൽ ഈയിടെ അവർ അക്കിനേനി എന്ന സർ നെയിം എടുത്ത് കളഞ്ഞ് എസ് എന്ന് മാത്രമാക്കി മാറ്റിയതോടെയാണ് നാഗചൈതന്യയും സാമന്തയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.

കുടുംബ ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നതാണ് അക്കിനേനി കുടുംബത്തിന്റെ താത്പര്യം. എന്നാൽ ഇതിന് സാമന്ത തയ്യാറുമല്ല. ഇതാണ് ഇപ്പോൾ വേർപിരിയലിൽ കൊണ്ടെത്തിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ ഗോവയിൽ ഷൂട്ടിംഗ് തിരക്കിലായിരുന്ന സാമന്ത നിയമ നടപടികൾക്കായി ഹൈദരാബാദിൽ എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വേർപിരിയൽ വാർത്തകളോട് നാഗചൈതന്യയോ സാമന്തയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles