ഇടുക്കി: പാര്‍ട്ടി മുഖപത്രമായ ജനയുഗത്തെ വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.
ശിവരാമനെ സിപിഐ പരസ്യമായി താക്കീതു. സംസ്ഥാന കൗണ്‍സിലാണ് ശിവരാമനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ശ്രീനാരായണ ഗുരു ജയന്തിയിൽ അർഹിച്ച പ്രാധാന്യം ജനയുഗം പത്രം നൽകിയില്ലെന്നായിരുന്നു ശിവരാമന്‍റെ വിമർശനം.
ശിവരാമന് എതിരെ നടപടിയെടുക്കാനുള്ള സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനം ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകരിച്ചു. സംഭവത്തിൽ പാർട്ടി തേടിയ വിശദീകരണത്തിന് ശിവരാമൻ മറുപടി നൽകിയെങ്കിലും സിപിഐ എക്സിക്യൂട്ടീവും കൗണ്‍സിലും മറുപടി അംഗീകരിച്ചില്ല. ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം. പത്രത്തിന്റെ സമീപനം ഗുരുനിന്ദയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

