Wednesday, May 8, 2024
spot_img

ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം

മുംബൈ: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ സംബന്ധിച്ച്‌ കര്‍ശന നിലപാടുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇനി ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവദിക്കൂ.

മേയ് മൂന്നാം തീയതിയാണ് ആരാധനാലയങ്ങള്‍ക്ക് അനുമതി എടുക്കാനുള്ള അവസാന അവസരം. അതിനു ശേഷം അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന ഉച്ചഭാഷിണികള്‍ പൊലീസ് നീക്കം ചെയ്യുമെന്നാണ് വിവരം. അനുമതിയില്‍ എത്ര ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിക്കാമെന്നതും രേഖപ്പെടുത്തും. ഇതില്‍ കൂടുതല്‍ ശബ്ദത്തില്‍ ഏതെങ്കിലും ആരാധനാലയത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

മുസ്ലീം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്) നേതാവ് രാജ് താക്കറെ രംഗത്തെത്തിയത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍ പള്ളികള്‍ക്കു മുന്നില്‍ ഹനുമാന്‍ ചാലിസ പ്രക്ഷേപണം ചെയ്യുമെന്നും താക്കറെ പ്രഖ്യാപിച്ചിരുന്നു.

 

Related Articles

Latest Articles