Friday, April 26, 2024
spot_img

മുന്‍ യുഎസ് പ്രസിഡന്റിന്റെ ആദ്യ ഭാര്യ ഇവാന ട്രംപിന്റെ മരണം ഗോവണിപ്പടിയില്‍ നിന്ന് വീണെന്ന് ന്യൂയോര്‍ക്കിലെ ചീഫ് മെഡിക്കല്‍ എക്‌സാമിനറിന്റെ വെളിപ്പെടുത്തൽ

മുന്‍ യുഎസ് പ്രസിഡന്റിന്റെ ആദ്യ ഭാര്യ ഇവാന ട്രംപിന്റെ മരണം അപകടം മൂലമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ശരീരത്തിന് ഏറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്ന് ന്യൂയോര്‍ക്കിലെ ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ വെളിപ്പെടുത്തി. 73 കാരിയായ ഇവാന ട്രംപ് മാന്‍ഹട്ടനിലുള്ള തന്റെ വീട്ടിലെ ഗോവണിപ്പടിയില്‍ നിന്ന് വീണാണ് മരിച്ചതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

സംഭവസ്ഥലത്ത് തന്നെ ഇവാന ട്രംപ് മരിച്ചതായി പോലീസ് സ്ഥിരീകരിക്കുന്നു. സംശയകരമായി എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ലെന്നും ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു

Related Articles

Latest Articles