ചാത്തന്നൂര്‍: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിലായി. ചാത്തന്നൂര്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉളിയനാട് കോളനിയില്‍ വാടകക്ക് താമസിക്കുന്ന സുനില്‍കുമാര്‍, കോതേരി ചരുവിള വീട്ടില്‍ സജി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. കടയില്‍ സാധനം വാങ്ങാനെത്തിയര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
രാജേഷ്, സുരേഷ്, ഇവരുടെ ബന്ധുവായ സിജോണ്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ വെട്ടേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

