Wednesday, October 14, 2026

“ഏഴ് വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും നശിപ്പിച്ചു, 800 റഷ്യൻ സൈനികരെ വധിച്ചു”വെന്ന് യുക്രെയ്ൻ; പ്രതികരിക്കാതെ റഷ്യ

കീവ്: റഷ്യയ്ക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന് യുക്രെയ്ൻ(Ukraine Attacked Russia). ഇതുവരെയുള്ള പോരാട്ടത്തിൽ 800 റഷ്യൻ സൈനികരെ വധിച്ചതായും, 30 റഷ്യൻ ടാങ്കുകളും ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും നശിപ്പിച്ചതായുമായാണ് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. ഇതിനിടെ റഷ്യൻ വിമാനത്തെ യുക്രെയ്ൻ തകർക്കുന്നതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങൾ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായി. കീവിലെ ദൃശ്യങ്ങളാണിത്.

അതോടൊപ്പം തന്നെ കീവിലുള്ള ബഹുനില കെട്ടിടം വിമാനം വീണ് തകർന്ന് തരിപ്പണമായ ചിത്രവും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ ആളുകൾക്ക് ജീവപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.
അതേസമയം യുക്രെയ്നെതിരെ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെടരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളയാനാണ് ഇപ്പോള്‍ റഷ്യയുടെ ശ്രമം. രാവിലെ മുതല്‍ ഇവിടെ സ്‌ഫോടനപരമ്പരകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഒഡേസയിലും യുക്രെയിന്റെ വ്യോമാക്രമണം നടക്കുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ നിന്ന് വലിയ തോതില്‍ ജനങ്ങള്‍ പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles