Thursday, May 16, 2024
spot_img

1945ലെ മുസ്ലിം ലീഗിൻ്റെ ഇലക്ഷൻ വീരഗാഥ | മിലൻ കാ ഇതിഹാസ്, പരമ്പര – 25 | സി പി കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ, നമസ്കാരം. ഭാരതത്തിലെ സമകാലിക സംഭവങ്ങളും അതിലെ ഇസ്ലാമിക ചേരിയുടെ വാദങ്ങളും കേൾക്കുമ്പോൾ ചില ഫ്ലാഷ്ബാക്കുകൾ വീണ്ടും ആവശ്യമായി വരുന്ന സന്ദർഭം സംജാതമാകുകയാണ്. അതിനായി നമ്മുടെ 1993ലെ സഞ്ചാരം ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്യുകയാണ്. കാരണം നമുക്ക് പോകേണ്ടത് 1945ലേക്കാണ്.

ബ്രിട്ടീഷുകാർ ജനാധിപത്യ തിരഞ്ഞെടുപ്പുകൾ ഇന്ത്യയിൽ നടത്തിയിരുന്നു.  ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങൾ ശക്തമാക്കുവാൻ ഇത്തരം തിരഞ്ഞെടുപ്പുകൾ ഉപകരിയ്ക്കപ്പെട്ടിരുന്നു. ഈ തിരഞ്ഞെടുപ്പുകളിൽ ജയിച്ചുവന്ന ഇന്ത്യക്കാർക്ക് കാര്യമായ എക്സിക്യൂട്ടീവ് അധികാരങ്ങളില്ലാതെ ചില പ്രമേയങ്ങൾ അവതരിപ്പിയ്ക്കുവാനും ബ്രിട്ടീഷ് സർക്കാരും പൊതുജനവുമായുള്ള ബന്ധത്തിന് ഇടനിലക്കാരനാകുവാനും ഒക്കെയായിരുന്നു നിയോഗം. ഈ ഗണത്തിലെ വളരെ പ്രാധാന്യമേറിയ തിരഞ്ഞെടുപ്പായിരുന്നു 1945ലെ പൊതു തിരഞ്ഞെടുപ്പ്. പാകിസ്ഥാൻ ഡിമാൻഡ് കത്തി നിന്ന കാലത്തായിരുന്നു ഈ തിരഞ്ഞെടുപ്പ്.

1945 ഡിസംബറിൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിയ്ക്കാൻ വൈസ്രോയി വേവൽ സായിപ്പ് നിർദ്ദേശം നൽകി. പ്രവിശ്യാ, കേന്ദ്ര നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തിരഞ്ഞെടുപ്പിന് ശേഷം ഒരു എക്സിക്യൂട്ടീവ് കൗൺസിൽ രൂപീകരിക്കുമെന്നും പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ജയിച്ചവർ ചേർന്ന് ഭാവി ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ അസംബ്ലി സ്ഥാപിയ്ക്കുമെന്നും വേവൽ സായിപ്പ് പ്രഖ്യാപിച്ചു. ഈ തിരഞ്ഞെടുപ്പ് എത്രയേറെ പ്രാധാന്യമുള്ളതാണെന്ന് ഇപ്പോൾ ബോധ്യമായല്ലോ. ഇന്ന് നമ്മൾ അനുഭവിയ്ക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ തീരുമാനം കൈക്കൊള്ളുവാനുള്ള നടപടികൾ രൂപീകരിയ്ക്കപ്പെടുന്നത് ഈ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു എന്ന് സാരം.

ഈ പൊതു തിരഞ്ഞെടുപ്പിലുള്ള ആകെ സീറ്റുകൾ ജനറൽ എന്നും മുസ്ലീം റിസർവ്വ്ഡ്‌ എന്നും തരം തിരിക്കപ്പെട്ടിരുന്നു. 102 സീറ്റുകളിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലായി 30 സീറ്റുകൾ മുസ്ളീംങ്ങൾക്കായി സംവരണം ചെയ്തിരുന്നു. കൂടാതെ പ്രാദേശിക തിരഞ്ഞെടുപ്പുകളിലുള്ള 1585 സീറ്റുകളിൽ 492 സീറ്റുകളും മുസ്ളീംങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടു.

മത്സരിക്കുന്ന പാർട്ടികളെല്ലാം പ്രചാരണം തുടങ്ങി. മുസ്ലീം ലീഗ് മുഴുവൻ മുസ്ലീം ജനതയ്ക്കും വേണ്ടി സംസാരിക്കുമെന്ന് അവകാശപ്പെടുമ്പോൾ തങ്ങൾ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും പ്രതിനിധീകരിക്കുന്നു എന്ന് കോൺഗ്രസ് വാദിച്ചു. ഹിന്ദുമഹാസഭയും പ്രചാരണ രംഗത്ത് ശക്തമായി നിലനിന്നു. ലീഗിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തങ്ങൾ ജയിച്ചാൽ പാകിസ്ഥാൻ എന്ന രാഷ്ട്രം രൂപീകരിയ്ക്കും എന്നായിരുന്നു വാഗ്‌ദാനം. അടിമുടി ഇസ്ലാമിക മത വർഗീയതയിലൂന്നിയ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടു. ഇതോടെ പാകിസ്ഥാനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പൊതുസമൂഹത്തിൽ ശക്തമായി ചർച്ച ചെയ്യപ്പെട്ടു. മുസ്ലിം ലീഗ് പാകിസ്താൻ്റെ ഭൂപടങ്ങൾ അച്ചടിക്കുകയും തങ്ങളുടെ സ്വപ്നമായ രാഷ്ട്രത്തിൻ്റെ സാമ്പത്തിക അടിത്തറ വിശകലനം ചെയ്യുകയും പാകിസ്ഥാൻ ഒരു ആധുനിക ഇസ്ലാമിക രാഷ്ട്രമായി വിഭാവനം ചെയ്ത് തട്ടുപൊളിപ്പൻ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. ഒരു മുസ്ലീം മത രാഷ്ട്രത്തിൻ്റെ ആവശ്യകതയെപ്പറ്റി സൂഫി ദർഗ്ഗകൾ നിരന്തരം പ്രഭാഷണങ്ങൾ നടത്തി. മുസ്ലീം വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ഇസ്ലാം അപകടത്തിലാണെന്ന് അവർ നിരന്തരം ജനങ്ങൾക്ക്‌ മുന്നിൽ വിളിച്ചു പറഞ്ഞു. “പാക്കിസ്ഥാനു വേണ്ടി വോട്ടു ചെയ്യാത്തവർ കാഫിറുകളാണ്“‌ എന്നാണവർ പ്രഖ്യാപിച്ചത് (റഫറൻസ് : A Concise History of Modern India by Barbara D. Metcalf and Thomas R. Metcalf).

ഇതൊക്കെ കാണുന്ന ഹൈന്ദവൻ മതേതരമായി ചിന്തിയ്ക്കണമെന്നാണ് ഇപ്പോഴും പലരുടെയും വാശി. അങ്ങനെ 1946 ജനുവരി മാസത്തിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മത്സരം നടന്ന ആകെ സീറ്റുകൾ 1585. ഇതിൽ കോൺഗ്രസ്സ് പാർട്ടി 58.23% വോട്ടുകളോടെ 923 സീറ്റുകൾ കരസ്ഥമാക്കി വിജയിച്ചു. മുസ്ലിം ലീഗ് 26.81% വോട്ടുകളുടെ ബലത്തിൽ 425 സീറ്റുകൾ നേടി. മുസ്ലിം പ്രദേശങ്ങളിലായിരുന്നു ലീഗ് വിജയിച്ചത്. ഇതിനർത്ഥം ഇന്ത്യയിലെ 80% മുസൽമാന്മാരും പാകിസ്ഥാൻ വാദത്തിനോട് യോജിച്ചു എന്നുതന്നെയാണ്. നാമൊന്ന് ആലോചിയ്ക്കണം 1937ലെ തിരഞ്ഞെടുപ്പിൽ സർവ്വ സീറ്റുകളും ജയിച്ച കോൺഗ്രസ്, ഈ തിരഞ്ഞെടുപ്പിൽ എല്ലാ മുസ്ലീം റിസേർവ്വ്ഡ് മണ്ഡലങ്ങളിലും തോറ്റു. അസംബ്ലിയിലെ എല്ലാ മുസ്ലീം മണ്ഡലങ്ങളും പ്രവിശ്യാ നിയമസഭകളിലെ മിക്ക മുസ്ലീം മണ്ഡലങ്ങളും ലീഗിനെ വിജയിപ്പിച്ചു. ഈ വോട്ടുകൾ പാക്കിസ്ഥാനിലേക്കുള്ള കൃത്യമായ വഴി വെട്ടിക്കൊടുത്തു.

മുസ്ലിം ഡോമിനൻസ് ഉള്ള 119 സീറ്റുകളിൽ 113 സീറ്റുകൾ നേടിയ ബംഗാൾ പ്രവിശ്യയിലായിരുന്നു മുസ്ലീം ലീഗിൻ്റെ ഏറ്റവും വലിയ വിജയം. യുണൈറ്റഡ് പ്രവിശ്യകളിലെ 64 മുസ്ലീം ഡോമിനൻ്റ് സീറ്റുകളിൽ 54ഉം ബീഹാറിലെ 40 മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ 34ഉം അവർ നേടി. ബോംബെയിലും മദ്രാസിലും എല്ലാ മുസ്ലീം സീറ്റുകളും പിടിച്ചെടുത്തു. മദ്രാസ് പ്രൊവിൻസിൽ നിന്ന് 28 സീറ്റ് ലീഗ് നേടി. മലബാറിൽ നിന്ന് 2 സീറ്റ്. ഇങ്ങിനെ പാകിസ്ഥാന് വേണ്ടി വോട്ട് ചോദിച്ച ജയിച്ച ലീഗിനെ മലയാളിയായ പോക്കർ സാഹിബും ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മൈലും സൗത്ത് ഇന്ത്യയിൽ നയിച്ചു. ഈ തിരഞ്ഞെടുപ്പാണ് യുണൈറ്റ്ഡ് ഇന്ത്യ വേണോ പാകിസ്ഥാൻ വേണോ എന്ന കാര്യത്തിൽ അവസാന തീരുമാനമുണ്ടാക്കിയത്.

ഇതിലെ മറ്റൊരു തമാശ എന്തെന്നാൽ ഈ തിരഞ്ഞെടുപ്പിൽ സിന്ധ് പ്രവശ്യയിലും ബംഗാളിൻ്റെ പ്രവശ്യയിലുമുള്ള ഹിന്ദുക്കൾ പ്രത്യേകിച്ച് ദളിതർ വോട്ടു ചെയ്തത് പാകിസ്ഥാന് വേണ്ടിയായിരുന്നു. ചുരുക്കത്തിൽ ഇന്ത്യയ്ക്കിട്ടുള്ള ഒരു പാരപണിയലായിരുന്നു ഇത്. ഇസ്ലാമിൻ്റെ തഖിയയിൽ വീണുപോയവരായിരുന്നു ഈ പ്രവൃത്തിയ്ക്ക് പിന്നിൽ. അവർ ചെയ്യുന്ന വോട്ടുകൾ ഭാവിയിൽ അവരുടെ ജീവനെടുക്കുമെന്ന് അപ്പോൾ അവർ കരുതിയില്ല. വിഭജന സമയത്ത് ഇന്ത്യാ രാജ്യത്തെ ഒറ്റിയവർ എന്ന ചീത്തപ്പര് ദളിത് വിഭാഗങ്ങൾക്ക് ഉണ്ടാക്കുവാൻ മാത്രമേ ഇത് ഉപകരിച്ചുള്ളൂ.

ഇത് ഇവിടെ തീർന്നില്ല. 1947ൽ ഭാരതം വിഭജിച്ചു പാകിസ്ഥാൻ ഉണ്ടാക്കിയ ശേഷം മുമ്പ് തിരഞ്ഞെടുപ്പിൽ പാകിസ്താന് വേണ്ടി വോട്ടു ചെയ്ത പലരും അങ്ങോട്ട് പോകാതെ ഇവിടെ തന്നെ തുടർന്നു. “പാകിസ്ഥാൻ യാ ഖബർസ്ഥാൻ”, “പത്തുമുഴം കത്തികൊണ്ട് കുത്തി വാങ്ങും പാകിസ്ഥാൻ” എന്നൊക്കെ മലയാള ഭാഷയിൽ അലറി വിളിച്ച ഒറ്റയൊരുത്തനും പാകിസ്താനിലേക്ക് പോയില്ല. ഇതെന്തുകൊണ്ട്. ഇങ്ങനൊരു ചോദ്യമുണ്ടല്ലോ. ഈ ചോദ്യം പൊതുവേദിയിൽ ചോദിച്ചത് അന്നത്തെ ഇന്ത്യൻ ആഭ്യന്തരമന്ത്രിയായിരുന്നു. അതെ., സാക്ഷാൽ സർദാർ പട്ടേൽ.

1948 ജനുവരി 3ന് കൽക്കത്തയിൽ വലിയ സംഖ്യയിൽ മുസ്ളീംങ്ങളും ഹിന്ദുക്കളും പങ്കെടുത്ത ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ പ്രസംഗിച്ചു. ആ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു “എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല. നിങ്ങൾ ഭാരതത്തിലെ മുസ്‌ലിംങ്ങളിൽ വളരെപ്പേർ, ഭൂരിഭാഗം പേരും പാക്കിസ്ഥാന് വേണ്ടി വോട്ടു ചെയ്തവരാണ്. അവസാനം നിങ്ങൾ പാകിസ്ഥാൻ നേടുകയും ചെയ്തു. അഭിനന്ദനങ്ങൾ. എന്നാൽ, പാകിസ്ഥാൻ നേടിയിട്ടും നിങ്ങൾ ഭൂരിപക്ഷം പേരും പാക്കിസ്ഥാനിലേക്കു പോയില്ല, ഭാരതത്തിൽ തന്നെ തുടരാൻ ശ്രമിച്ചു. ഒറ്റ രാത്രികൊണ്ട് നിങ്ങളുടെ മനസ്സ് എങ്ങിനെയാണ് ഇതുപോലെ മാറിയത്..?“ (ഇതേ കാര്യം എം. എസ്. ഗോൾവൾക്കർ വിചാര ധാരയിൽ പറഞ്ഞിട്ടുണ്ട്.)

ഭാരതത്തെ വിഭജിച്ച് പാക്കിസ്ഥാൻ എന്ന ഇസ്‌ലാമിക രാഷ്ട്രം നേടിയിട്ടും അന്ന് പാക്കിസ്ഥാന് വേണ്ടി വോട്ടു ചെയ്തവരിൽ വെറും 10% മാത്രമേ തങ്ങളുടെ ഇസ്‌ലാമിക സ്വർഗ്ഗ രാജ്യത്തേക്കു പോയുള്ളൂ. ബാക്കി 90% പേരും, മുസ്ലീം പ്രീണനവാദികളായ മതേതറ മുഖം മൂടികളുടെ സഹായത്തോടെ കാലക്രമേണ, ഭാരതം മൊത്തം ഇസ്‌ലാമിക രാഷ്ട്രമാക്കാമെന്നുള്ള വ്യാമോഹത്തോടെ ഭാരതത്തിൽ തന്നെ തുടരുകയായിരുന്നു. പാക്കിസ്ഥാൻ വേണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തവർ ഇപ്പോഴും നമ്മുടെ ഇടയിൽ തന്നെയുണ്ട്. പ്രത്യേകിച്ച് മദ്രാസിലെ 28 ഇടത്ത് നിന്നും ഒരുത്തനും പോയിട്ടില്ല. അന്ന് മതരാജ്യം ആഗ്രഹിച്ചവർ ഇന്നും മതരാജ്യം ആഗ്രഹിക്കുന്നില്ല എന്ന് മറ്റുള്ളവർ കരുതണം എന്നാണൊ..?. മാത്രമല്ല അവരും അവരുടെ സന്തതികളും അവരുടെ ആസനം താങ്ങികളായ മതേതറ മുഖം മൂടികളും ചേർന്നാണ് സ്വതന്ത്ര ഭാരതത്തിൽ ഹിന്ദുവിരുദ്ധ മതഭ്രാന്തു വളർത്തിയത്. അന്നു ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഭാരതത്തിൻ്റെ ദേശീയഗാനം “വന്ദേ മാതരം…” ആണെന്നും പ്രഖ്യാപിച്ചിരുന്നെങ്കിൽ ആ മതഭ്രാന്തന്മാരൊക്കെ അന്നേ ഭാരതം വിട്ടു പാക്കിസ്ഥാനിലേക്കു പോയേനെ. ഈ നാടിൻ്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാനാണ് ഇതിനൊക്കെ.

ഇക്കൂട്ടരാണ് ഇന്ന് പറയുന്നത് ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ പൂർവികരാണ്‌ ഇവരുടേതെന്ന്. ഇവർ പടപൊരുതിയത് ബ്രിട്ടീഷുകാരോടല്ല ഹിന്ദുക്കളൊടായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല പൊരുതിയത്, ഇസ്ലാമിക രാജ്യം നേടുവാൻ വേണ്ടിയായിരുന്നു. ഇക്കാര്യം 1964 മെയ് മാസത്തിൽ നെഹ്‌റു അവസാനമായി നൽകിയ ടിവി ഇന്റർവ്യൂവിൽ അമേരിക്കന്‍ ടിവി അവതാരകനായ അര്‍നോള്‍ഡ് മൈക്കലിനോട് പറയുന്നത് ഇപ്പോഴും പ്രസാർ ഭാരതി ആർകൈവ്സിൽ യൂറ്റൂബിൽ ലഭ്യമാണ്. ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് അവരുടെ ആശീർവാദത്തോടെയാണ് ഇവർക്ക് പാകിസ്ഥാൻ ലഭിച്ചത്. അവിടേയ്ക്ക് പോകാതെ ഇവിടെ ഇവർ അവശേഷിച്ചത് വെറുതെയല്ല. ഇതെല്ലാം ദൃഷ്ടാന്തമായിരിയ്ക്കെ ഉപ്പുപ്പാ സ്വാതന്ത്ര്യ സമരം ചെയ്തുവെന്നും മറ്റുമൊക്കെ അടിച്ചു വിടാൻ ഇവർക്ക് യാതൊരു മടിയുമില്ല.

ഇന്ന് ഇന്ത്യൻ മണ്ണിൽ താമസമുള്ള ഓരോ മുസ്ലിമും ഇന്നിവിടെ കഴിയുന്നത് അവരുടെ ബോധ പൂർവമായ തെരഞ്ഞെടുപ്പാണ്. ബാക്കിയുള്ള നമ്മൾ ഹൈന്ദവരും ക്രൈസ്തവരും സ്വാഭാവികമായി ഭാരതീയർ ആയവരാണ്. നമ്മുടെ മുന്നിൽ തെരഞ്ഞെടുപ്പുകൾ ഇല്ലായിരുന്നു. നമ്മൾക്ക് ഈ ഒരു രാജ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്നിൽ രണ്ട് രാജ്യങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാൻ ഉണ്ടായിരുന്നിട്ടും, ഇന്ത്യയെ തെരഞ്ഞെടുത്തവരാണ് മുസ്ലിംകളുടെ പൂർവികന്മാർ. കാരണം “പൊരുതി നേടി പാകിസ്ഥാൻ, ചിരിച്ചു നേടും ഹിന്ദുസ്ഥാൻ” എന്ന നിങ്ങളുടെ പഴയ മുദ്രാവാക്യത്തിലടങ്ങിയിരിക്കുന്നു എല്ലാം.

ഇവിടെ ബോധപൂർവം നിലനിന്ന് അവരുടെ സ്വപ്നഭൂമിയായ പാകിസ്ഥാനു വേണ്ടി പണിയെടുക്കുകയാണ് അവർ. പലരും അറിഞ്ഞോ അറിയാതെയോ ഇതിൽ പങ്കാളികളാണ്. അതായത് ഭാരത ഭരണഘടനയും ഇവിടുത്തെ നിയമങ്ങളും തങ്ങളുടെ മതപുസ്തകത്തിനു താഴെയാണ് എന്ന് കരുതുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ എങ്ങനെ ഇന്ത്യൻ പൗരന്മാരായി കരുതാൻ സാധിക്കും..? അഥവാ അങ്ങനെ വേണം എന്ന് നിർബന്ധമുണ്ടായിരുന്ന ഇന്ത്യൻ മുസ്ലീങ്ങൾ ചേർന്ന് ഒന്നല്ല രണ്ട് മതരാഷ്ട്രങ്ങൾ ഉണ്ടാക്കിവച്ചിട്ടൂണ്ട്. അവരും പൗരത്വവും മറ്റും കൊടുക്കുന്നുമുണ്ട്. അങ്ങോട്ട് പോകുവാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും ഇവിടെക്കിടന്ന് അലമ്പുണ്ടാക്കുന്നത് എന്തിനാണ്..?

രാഷ്ട്ര വിഭജനം കഴിഞ്ഞ് ഇൻഡ്യ അഥവാ ഭാരതം എന്ന രാജ്യം ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാനാണ് അല്ലാതെ ഒരു മതത്തിനു മാത്രം അവരുടെ 6 ആം നൂറ്റാണ്ടിലെ നിയമങ്ങളും പ്രവൃത്തികളും ഉയർത്തിപ്പിടിച്ച് മറ്റുള്ളവരുടെ മേൽ കുതിര കയറാനല്ല. ഇവിടെ മത വിമർശനങ്ങളുണ്ടാകും അതൊക്കെ സഹിയ്ക്കാനും ബൗദ്ധികമായി ആരോഗ്യകരമായ രീതിയിൽ മറുപടി കൊടുക്കുവാനും മനസ്സുള്ളവർ മാത്രമേ ഇവിടെ അവശേഷിയ്ക്കേണ്ടതുള്ളൂ. മറ്റാർക്കും ഈ നാട്ടിൽ ഇടം കൊടുക്കാനില്ല.

തുടരും…

Related Articles

Latest Articles