ദില്ലി : മുസ്‍ലിം ലീഗ് ജമ്മു കശ്മീർ (മസ്രത്ത് ആലം വിഭാഗം– എംഎൽജെകെ എംഎ) സംഘടനയെ നിരോധിച്ച് കേന്ദ്ര സർക്കാർ. ദേശവിരുദ്ധ, ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. യുഎപിഎ നിയമ പ്രകാരമാണ് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
‘‘മുസ്‍ലിം ലീഗ് ജമ്മു കശ്മീർ എന്ന സംഘടനയും (മസ്രത്ത് ആലം വിഭാഗം– എംഎൽജെകെ എംഎ) ഇതിലെ അംഗങ്ങളും ജമ്മു കശ്മീരിൽ ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കശ്മീരിൽ ഇസ്‍ലാമിക ഭരണത്തിനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരെ പ്രവർത്തിക്കുന്നവരെ വെറുതെ വിടില്ലെന്നും നിയമപരമായി ശക്തമായി നേരിടുമെന്നതുമാണു നരേന്ദ്ര മോദി സർക്കാരിന്റെ ഉറച്ചതും ഉച്ചത്തിലുള്ളതുമായ സന്ദേശം’’– സമൂഹ മാദ്ധ്യമമായ എക്സിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറിച്ചു.

