Sunday, May 19, 2024
spot_img

ഓസ്കർ ചിത്രം പാരസൈറ്റിലെ നടൻ ലീ സൺ-ക്യുണിനെ മരിച്ച നിലയിൽ, അന്തരിച്ചത് ഓസ്കർ നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിലെ വിഖ്യാത നടൻ

സിയോൾ- ഓസ്‌കർ അവാർഡ് നേടിയ വിഖ്യാത ചിത്രമായ പാരസൈറ്റിലെ അഭിനയത്തിലൂടെ പ്രശസ്തനായ ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുണിനെ മരിച്ച നിലയിൽ കണ്ടെത്തി. 48 കാരനായ നടനെ ബുധനാഴ്ച സിയോളിലെ പാർക്കിലെ കാറിൽ അബോധാവസ്ഥയിലാണ് ആദ്യം കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ലീ ജീവനൊടുക്കിയതാണോയെന്ന് വ്യക്തമല്ല, എന്നാൽ, കുറിപ്പെഴുതിയ ശേഷം വീടുവിട്ടിറങ്ങിയതായാണ് റിപ്പോർട്ട് ലഭിച്ചെന്ന് പോലീസ് പറഞ്ഞു.

ഒക്‌ടോബർ മുതൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതിൻ്റെ പേരിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പരാസൈറ്റ് എന്ന ഓസ്കാർ ചിത്രത്തിൽ ഒരു ദരിദ്ര കുടുംബത്തിലെ അംഗങ്ങൾ ബന്ധമില്ലാത്ത വ്യക്തികളായി വേഷമിടുന്ന സമ്പന്നമായ പാർക്ക് കുടുംബത്തിൻ്റെ ഗോത്രപിതാവായി ലീ അഭിനയിച്ചു. മികച്ച ചിത്രമുൾപ്പെടെ നാല് ഓസ്‌കാറുകളാണ് ചിത്രം വാരിക്കൂട്ടിയത്.

ഒരു ബാറിൽ ഹോസ്റ്റസിനൊപ്പം കഞ്ചാവ്, കെറ്റാമൈൻ തുടങ്ങിയ മയക്കുമരുന്ന് കഴിച്ചതായി സംശയിക്കുന്നതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തൻ്റെ വീട്ടിൽ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി ഹോസ്റ്റസ് പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

കൊറിയൻ നടി ജിയോൺ ഹൈജിന്നയാണ് ലീയുടെ ഭാര്യ. രണ്ട് ആൺമക്കളുണ്ട്. 20 വർഷമായി ചലതിത്രമേഖലയിലുണ്ട്. ടി.വി ഷോകളിലും അഭിനയ പ്രതിഭ തെളിയിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രമായി മാറിയ പാരസൈറ്റിലൂടെ അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്നു.

Related Articles

Latest Articles