Monday, January 12, 2026

ധാരാളം മുസ്ലീങ്ങള്‍ ഇന്ന് പ്രതീക്ഷയർപ്പിക്കുന്നത് ബിജെപിയില്‍; ഉത്തര്‍പ്രദേശിലേത് വികസനത്തിന്റെ വിജയമെന്ന് ആസാദ് അന്‍സാരി

ലക്‌നൗ: ധാരാളം മുസ്ലീങ്ങള്‍ ഇന്ന് ബിജെപിയില്‍ പ്രതീക്ഷയർപ്പിക്കുന്നുണ്ടെന്ന് യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ മന്ത്രിസഭ അംഗമായ ഡാനിഷ് ആസാദ് അന്‍സാരി. തന്റെ മന്ത്രിസ്ഥാനം സമാജ് വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 52 മന്ത്രിമാരിലൊരാളാണ് അൻസാരി. യുപിയിലെ പുതിയ മന്ത്രിസഭയില്‍ തനിക്ക് അംഗത്വം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ആസാദ് അന്‍സാരി വ്യക്തമാക്കി.

‘ഈ മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നെപോലെ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന് ഇത്ര വലിയ അവസരം നല്‍കിയതിന് ബിജെപിയോട് നന്ദി പറയുന്നു. എന്റെ ഈ മന്ത്രിസ്ഥാനം എസ്പിക്കും കോണ്‍ഗ്രസിനും ബിജെപി നല്‍കിയ വലിയ അടിയാണ്. അതോടൊപ്പം തന്നെ യോഗി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടേയും പ്രയോജനം മുസ്ലീങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ പദ്ധതികളിലും അവരുടെ കൂടെ പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്. മുസ്ലീം വിഭാഗത്തിനായി മികച്ച പ്രവര്‍ത്തനം നടത്തുമെന്നും ബിജെപിയില്‍ ഇപ്പോള്‍ ധാരാളം മുസ്ലീങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെന്നും ആരോടും ജാതിയും മതവും ചോദിക്കാതെയാണ് ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles