Sunday, September 27, 2026

മുട്ടില്‍ മരംമുറി കേസ്; പ്രതി എന്‍.ടി സാജന്‍റെ ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായുള്ള നിയമനത്തിന് സ്റ്റേ

കൊച്ചി: മുട്ടില്‍ മരംമുറി കേസ് പ്രതി എന്‍.ടി സാജന്‍റെ പുതിയ നിയമനത്തിന് സ്റ്റേ. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായുള്ള നിയമനമാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത്. കേസില്‍ സര്‍ക്കാരിന്‍റെ നിലപാട് ട്രൈബ്യൂണല്‍ തേടിയിട്ടുണ്ട്.

മുട്ടില്‍ മരം മുറികേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം നേരിട്ട വനം വകുപ്പ് ഉദ്യോഗസ്ഥനാണ് എന്‍. ടി.സാജന്‍. കേസിൽ എന്‍. ടി.സാജനെതിരെ വകുപ്പുതല നടപടി വേണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ അവഗണിക്കുകയും എല്ലാ ചട്ടവും മറികടന്ന് സാജൻ തെക്കന്‍ മേഖലയുടെ മുഴുവന്‍ ചുമതലയുള്ള ചീഫ് കണ്‍സര്‍വേറ്ററാക്കുകയുമാണ് ചെയ്തത്.

Related Articles

Latest Articles