Saturday, September 19, 2026

എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്. കാൽമുട്ടിന് പരിക്കേറ്റ ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ മമ്പറത്താണ് സംഭവം. ജയരാജന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച രണ്ടാമത്തെ കാറിലുണ്ടായിരുന്ന കുട്ടിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ജയരാജന്റെ പരിക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Related Articles

Latest Articles