Tuesday, September 22, 2026

ഇനി യാത്ര ജിഎൽഎസ് 400ഡിയിൽ: ബെൻസിന്റെ അത്യാഡംബര എസ്‍യുവി സ്വന്തമാക്കി സുരാജ്

മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കൈനിറയെ ചിത്രങ്ങളായി തിരക്കിലാണ് ഇപ്പോൾ താരം. ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് പുതിയ ഒരതിഥി കൂടി എത്തിയ സന്തോഷം പങ്കുവെക്കുകയാണ് താരം.

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവികളിലൊന്നായ ജിഎൽഎസ് 400ഡി സ്വന്തമാക്കിയിരിക്കുകയാണ് നടൻ. 1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കൊച്ചിയിലെ മെഴ്സിഡീസ് വിതരണക്കാരായ കോസ്റ്റൽ സ്റ്റാറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. കുടുംബസമേതമാണ് സുരാജ് വാഹനത്തിന്റെ താക്കോൽ വാങ്ങാനെത്തിയത്.

3 ലീറ്റർ ഡീസൽ എൻജിനാണ് ജിഎൽഎസിന് കരുത്തേകുന്നത്. 330 എച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്. 9 സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.3 സെക്കന്റ് മാത്രം മതി. ബെൻസിന്റെ സെഡാനായ എസ് ക്ലാസ് സുരാജിന്റെ ഗാരിജിലുണ്ട്.

Related Articles

Latest Articles