Friday, March 29, 2024
spot_img

‘മുന്നണിയിൽ കല്ലുകടി’: രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതെന്ന് എം.വി ശ്രേയാംസ്കുമാര്‍; പ്രതികരിക്കാനില്ലെന്ന് കാനം രാജേന്ദ്രന്‍

കോഴിക്കോട്: വിലപേശലിന്‍റെ ഭാഗമായാണ് സിപിഐയ്ക്ക് (CPI) രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ്കുമാര്‍. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ ഇടത് മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളിലും വേറിട്ട അഭിപ്രായമുള്ള പാര്‍ട്ടിയാണ് സി പി ഐ. എല്‍ ജെ ഡിക്ക് അര്‍ഹതപ്പെട്ട രാജ്യസഭ സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി എല്‍ ഡി എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.

മദ്യനയം, ലോകായുക്താ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. അതേസമയം ശ്രേയാംസ്കുമാറിന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്ക് സീറ്റ് ലഭിച്ചതെന്നും കാനം പറഞ്ഞു.

Related Articles

Latest Articles