Monday, April 29, 2024
spot_img

കേരളമാകെ പ്രതിഷേധം; എല്ലാം നഷ്ടപ്പെടാൻ പോകുന്നവരുടെ നെഞ്ചിലെ തീയാണ് ഈ കെ റെയിൽ വിരുദ്ധ സമരം

CAA വന്നാൽ നിങ്ങളൊക്കെ സ്വന്തം വീട്ടിൽ നിന്നിറങ്ങേണ്ടിവരും വീട്ടിലെ പുരുഷന്മാരെയും കുട്ടികളെയും സ്ത്രീകളെയും വെവ്വേറെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് കൊണ്ടുപോകും. ശേഷം ഇന്ത്യക്ക് പുറത്താക്കും എന്നിങ്ങനെ വസ്തുതാവിരുദ്ധമായ പച്ചക്കള്ളങ്ങൾ മത ന്യൂനപക്ഷങ്ങളോട് പറഞ്ഞ് പ്രചരിപ്പിച്ചവരിൽ പ്രമുഖൻ നമ്മുടെ മുഖ്യമന്ത്രിയായിരുന്നു. നമ്മുടെ അടുക്കളയിൽ ബീഫുണ്ടെങ്കിൽ അവർ നമ്മളെ ജയിലിലടക്കാൻ പോകുകയാണ്. ഫാസിസം മലയാളികളുടെ അടുക്കളയിലേക്ക് വരുന്ന സമയം വിദൂരത്തല്ലെന്ന് പറഞ്ഞ് പ്രചരിപ്പിച്ചിരുന്നവരാണ് ഇടത് നേതാക്കൾ. മഹാമാരിക്കാലത്ത് അനുവദിച്ച് നൽകിയ അരിയുടെയും പയറിന്റെയും പേരിൽ മാത്രം തുടര്ഭരണം നേടിയവർ വോട്ടു കുത്തിയ ജനങ്ങളെ തന്നെ അടിച്ചിറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിലേറിയവർ കെ റെയിൽ എന്ന ഭ്രാന്തൻ ആശയത്തിന്റെ പേരിൽ ഇപ്പോൾ ജനങ്ങളെ കുടിയിറക്കുകയാണ്. കേരളമാകെ കെ റെയിൽ കടന്നു പോകുന്ന വില്ലേജുകളിലെല്ലാം ജനങ്ങൾ കുടിയിറക്കലിനെതിരെ സമരത്തിലാണ്. സർക്കാരിന്റെ പുറമ്പോക്കിൽ അഞ്ചു സെൻറ് കയ്യേറിയവരല്ല ഈ സമരമുഖത്തുള്ളത്. എല്ലു മുറിയെ പണിയെടുത്തും മുണ്ടു മുറുക്കി കിടന്നുറങ്ങിയും നേടിയ പൊന്നും പണവും കൊണ്ടുണ്ടാക്കിയ മണ്ണും കൊച്ചു കിടപ്പാടവും ഒന്നുറങ്ങിയുണരുമ്പോഴേക്കും സർക്കാരിന്റെ അടയാളക്കല്ലുകൾ വീഴുന്ന ദുരവസ്ഥ നേരിടുന്നവരാണ് സമരം ചെയ്യുന്നത്. ഒരു കൊടിയുടെയും തണലില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ പോലീസിന്റെ ബൂട്ടിനടിയിൽ പ്രതിരോധം തീർക്കുന്ന മനസ്സിൽ തീയാളിക്കത്തുന്നവന്റെ സമരമാണ്.

സ്വന്തം അമ്മയെ ഉടുതുണി വികൃതമാക്കി പോലീസുകാർ വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ച നോക്കി നിൽക്കേണ്ടിവരുന്ന കുരുന്നുകളുടെ സങ്കടാഗ്നി ഈ ഭരണകൂടത്തെ കത്തിച്ച് ചാമ്പലാക്കുമെന്നതിൽ സംശയമില്ല. കെ റെയിൽ വരുമ്പോൾ ഇത്രയും നാൾ ചോരനീരാക്കി ഉണ്ടാക്കിയതൊക്കെ നഷ്ടപ്പെടുമെന്ന ആശങ്ക കൊളുത്തിയ സമരമാണ്. അതിനെ ലാഘവത്തോടെ നേരിട്ടുകളയാമെന്ന് ഒരു ഇരട്ടചങ്കനും കരുതേണ്ട. പോലീസ് ഏമാന്മാർ സൂക്ഷിക്കണം. പോലീസ് ബാരിക്കേഡ് പിടിച്ച് കുലുക്കി ജലപീരങ്കിയിൽ കുളിച്ച് നേതാവിന് ജയ്‌വിളിച്ച് തൊട്ടടുത്ത ബാറിൽ കേറി കള്ളും കുറിച്ച് വീട്ടിൽ പോകുന്ന പതിവ് രാഷ്ട്രീയ ഹിജഡകളുടെ സമരമല്ല ഇത് എന്നോർക്കണം. എല്ലാം നഷ്ടപ്പെടാൻ പോകുന്നവന്റെ നിലനില്പിനുവേണ്ടിയുള്ള പോരാട്ടമാണ്. തോളിലെ നക്ഷത്രങ്ങൾ ഒരു പക്ഷെ നിങ്ങളെ രക്ഷിച്ചു എന്ന് വരില്ല. അരിയും പയറും പഞ്ചസാരയും നോക്കി വോട്ട് കുത്തിയാൽ ഇങ്ങനെ ചില അത്യാഹിതങ്ങളുണ്ടാകും എന്ന് ജനങ്ങളും ചിന്തിക്കേണ്ട സമയമാണ്. ജനങ്ങൾ നേരിട്ട് തീർക്കുന്ന പ്രതിരോധത്തിൽ പങ്കെടുക്കാതെ പ്രതിപക്ഷവും ഒളിച്ചു കളിക്കുന്നു. നിയമസഭയിലും ചാനലുകാരുടെ മൈക്കിന് മുന്നിലും ബ്ലാ ബ്ലാ പറയാനല്ലാതെ പ്രതിപക്ഷ കക്ഷികൾക്ക് ഇന്നേവരെ ജനപക്ഷത്തു നിൽക്കാൻ സാധിച്ചിട്ടില്ല എന്നത് ജനാധിപത്യ കേരളത്തിന് നാണക്കേടാണ്. ഖദറിട്ട വീര ശൂര പരാക്രമികൾ എവിടെപ്പോയി? എവിടെപ്പോയി ആസാദി മുദ്രാവാക്യങ്ങളുടെ വക്താക്കൾ? കെ റെയിൽ ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങൾക്ക് സമാധാനം പറയാൻ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതിക്ക് അനുമതി നല്കേണ്ട കേന്ദ്ര സർക്കാർ പദ്ധതിക്കെതിരെ പല ആശങ്കകളും പങ്കുവച്ചു കഴിഞ്ഞു. അനുമതിക്ക് മുന്നേ ഭൂമി ഏറ്റെടുക്കരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോടതികൾ എതിർപ്പ് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് ജനങ്ങളെ തല്ലി ചതക്കുന്നവർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ്. ഇത് നിങ്ങളുടെ ചങ്കിലെ ചൈനയല്ലെന്നോർക്കണം ബംഗാളിലും ത്രിപുരയിലും ജനരോക്ഷത്താൽ എരിഞ്ഞടങ്ങിയപോലെ ഇവിടെയും കല്ലേറുകൊണ്ടോടാതിരിക്കാൻ ഭരണകൂടം ഈ കളി ഇവിടെ നിർത്തുന്നതാണ് നല്ലത്

Related Articles

Latest Articles