Friday, May 3, 2024
spot_img

എന്റെ ജീവിതം പുസ്തകമല്ല സിനിമയാക്കാനാണ് ആഗ്രഹം; റൈറ്റ്സ് അമൽ നീരദിന് – ഷൈൻ ടോം ചാക്കോ

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെലെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബൂമറാംഗ് എന്ന സിനിമയുടെ പ്രമോഷനെത്തിയ ഷൈനിനോട് തന്റെ ജീവിതം ഒരു പുസ്തകമാക്കിയാൽ എന്ത് പേരിടും എന്ന് ചോദിച്ചു. അതിനു ഷൈൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

എന്റെ ജീവിതം പുസ്തകമാക്കാനല്ല സിനിമയാക്കാനാണ് ആഗ്രഹമെന്ന് ഷൈൻ പറഞ്ഞു. എന്റെ ജീവിതം സിനിമയാക്കുകയാണെങ്കിൽ അത് അമൽ നീരദായിരിക്കും സംവിധാനം ചെയ്യുക. അതിനുള്ള റൈറ്റ്സ് അമൽ നീരദിന് മാത്രമേ നൽകുകയുള്ളൂ എന്നും താരം പറഞ്ഞു. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവതം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ഷൈൻ ചെയ്തിരുന്നു.

Related Articles

Latest Articles