ഇംഫാല്‍: മണിപ്പൂരില്‍ (Manipur) എന്‍ ബിരേന്‍ സിങ് മുഖ്യമന്ത്രിയായി തുടരും. തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമാണ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്താം ദിവസമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ബിജെപി തീരുമാനത്തിലെത്തുന്നത്.
മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ബിരേന്‍ സിങിനെ മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി വീണ്ടും സ്വാഗതം ചെയ്യുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഏകകണ്ഠമായിട്ടാണ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനം എടുത്തത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയാണ്. മണിപ്പൂരില്‍ സുസ്ഥിര സര്‍ക്കാര്‍ നിലവില്‍ വരണം. ബിരേന്‍ സിങ് വീണ്ടും മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

