Sunday, May 5, 2024
spot_img

മാസായി പാപ്പൻ; മഴയിലും പതറാതെ സുരേഷ് ഗോപി ചിത്രം നാലാം ദിനത്തിൽ നേടിയ കളക്ഷൻ പുറത്തുവിട്ട് അണിയറക്കാര്‍

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപിയുടെ വമ്പൻ ഹിറ്റ് പാപ്പൻ കുറച്ച് ദിവസം മുമ്പാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപി- ജോഷി കൂട്ടുകെട്ട് തിരിച്ചെത്തിയപ്പോൽ അത് മലയാള സിനിമാ ഇന്റസ്ട്രിക്ക് തന്നെ വലിയ മുതൽ കൂട്ടായി മാറി.

മലയാള സിനിമയ്ക്ക് തിയറ്ററുകളില്‍ പ്രേക്ഷകര്‍ കയറുന്നില്ലെന്ന ആശങ്കകള്‍ക്കിടെ രണ്ട് ചിത്രങ്ങളാണ് ആ ധാരണ തിരുത്തിയത്. ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കടുവയും ജോഷിയുടെ സുരേഷ് ഗോപി ചിത്രം പാപ്പനും. ഇതില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ എത്തിയ പാപ്പന്‍ മികച്ച ഇനിഷ്യല്‍ കളക്ഷനുമായി മുന്നോട്ട് കുതിക്കുകയാണ്. ആദ്യ വാരാന്ത്യത്തില്‍ സമീപകാലത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രം പ്രതികൂലാവസ്ഥയ്ക്കിടയിലും തിങ്കളാഴ്ച ഭേദപ്പെട്ട കളക്ഷന്‍ നേടി. ഇപ്പോഴിതാ നാലാം ദിനമായ തിങ്കളാഴ്ച നേടിയ കളക്ഷനും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

റിലീസ് ദിനമായ വെള്ളിയാഴ്ച 3.16 കോടിയായിരുന്നു കേരളത്തില്‍ നിന്ന് പാപ്പന്‍ നേടിയ ഗ്രോസ്. ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും നേടിയിരുന്നു ചിത്രം. തിങ്കളാഴ്ചത്തെ കളക്ഷന്‍ 1.72 കോടിയാണ്. ഇതും ചേര്‍ന്ന് ആദ്യ നാല് ദിനങ്ങളില്‍ നിന്ന് സുരേഷ് ഗോപി ചിത്രം നേടിയത് 13.28 കോടി രൂപയാണ്. ഒരു സുരേഷ് ഗോപി ചിത്രത്തിന്‍റെ എക്കാലത്തെയും മികച്ച ഓപണിംഗ് ആണിത്. അതേസമയം കേരളത്തില്‍ ചിത്രം നേടിയ മികച്ച കളക്ഷന്‍ കണ്ട് റെസ്റ്റ് ഓഫ് ഇന്ത്യ വിതരണാവകാശമായി മികച്ച തുകയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎഫ്ഒ മൂവീസ് ആണ് റെസ്റ്റ് ഓഫ് ഇന്ത്യ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

Related Articles

Latest Articles