Thursday, October 8, 2026

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ കീഴ്‌ശാന്തി ആചാരലംഘനം നടത്തിയെന്ന് പരാതി; നടപടിയെടുക്കാത്ത ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം; ക്ഷേത്രാങ്കണത്തിൽ നാമജപ സംഗമം നടത്തി ഭക്തർ

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷേധ സൂചകമായി ഭക്തരുടെ നാമജപ സംഗമം. ചില ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ ആചാര ലംഘനം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ദേവസ്വം ബോർഡ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നാമജപ സംഗമം നടന്നത്. ഇക്കഴിഞ്ഞ വിജയദശമി ദിനത്തിൽ ക്ഷേത്രത്തിലെ കീഴ്‌ശാന്തി അനധികൃതമായി ഒരു വ്യക്തിയെ ശ്രീകോവിലിനുള്ളിൽ പ്രവേശിപ്പിച്ചെന്ന് ഭക്തർ ആരോപിക്കുന്നു. തുടർച്ചയായി ഇദ്ദേഹം ഇത്തരത്തിൽ ആചാര ലംഘനം നടത്തുകയും ദേവസ്വം സർവീസ് ചട്ട ലംഘനമുൾപ്പടെ വരുമാനം കുറവുണ്ടാകുന്ന വിധത്തിൽ പ്രവർത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുവെന്നും ആരോപണമുണ്ട്. അതിനാൽ ഇദ്ദേഹത്തെ ശാന്തി ജോലിയിൽ നിന്നും പൂർണമായി ഒഴിവാക്കണമെന്ന് ഭക്തജന സംഗമം ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാതലത്തിൽ അഷ്ട മംഗല ദേവ പ്രശ്നമുൾപ്പടെ നടത്തി വേണ്ട പരിഹാരങ്ങൾ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം.

യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് വർക്കിംഗ്‌ പ്രസിഡന്റ്‌ എം ജി എം നമ്പൂതിരി അദ്ധ്യക്ഷനായി. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്‌ഥാന സെക്രട്ടറി വി കെ ചന്ദ്രൻ യോഗം ഉദ്‌ഘാടനം നിർവഹിച്ചു സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജന. സെക്രട്ടറി എം പ്രഗതഭൻ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ വിലപിടിപ്പുള്ള വസ്തുവകകൾ നിത്യേന കൈകാര്യം ചെയ്യേണ്ടി വരുമെന്നതിനാൽ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉൾപ്പടെ ക്ഷേത്രജീവനക്കാർ ക്ഷേത്രമര്യാദ പാലിച്ചു കൂടുതൽ ഉത്തരവാദിത്തതോടെ ഡ്യൂട്ടി ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.ഭക്തജന സേവ സംഘം പ്രസിഡന്റ്‌ എസ് വി പ്രസാദ്. വിശ്വ ഹിന്ദു പരിഷദ് ജില്ലാ സെക്രട്ടറി ജി ബിജു. അയ്യപ്പ സേവാ സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ മണ്മഥൻ നായർ സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ കെ രാമചന്ദ്രൻ .വിശ്വ ഹിന്ദു പരിഷദ് താലൂക്ക് പ്രസിഡന്റ്‌ എസ് എൻ കുറുപ്. മാതൃസമിതി പ്രസിഡന്റ്‌ ഡോക്ടർ ഗീത അനിൽ, മനോഹരൻ നായർ, മധു കരിപാലിൽ, ജയകുമാർ.ശബരീശ്വര സേവ സമിതി പ്രസിഡന്റ്‌ ബിനുകുമാർ ചെങ്ങന്നൂർ ബാബു മഞ്ചേരിൽ തുടങ്ങി നൂറിൽ പരം നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഹിന്ദു ഐക്യവേദി താലൂക് സംഘടന സെക്രട്ടറി ദിലീപ് ഉത്രം കൃതജ്ഞത പറഞ്ഞു.

Related Articles

Latest Articles