ഗാസ: കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ മൃതദേഹത്തിനൊപ്പം ഒറ്റയ്ക്ക് ചിലവഴിച്ചതിന്റെ അനുഭവം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച് ഇസ്രായേല്‍ സൈനികന്‍. ലെഫ്റ്റനന്റ് കേണലായ ഇറ്റാമർ ഈറ്റമാണ് തന്റെ അനുഭവം ഫെയ്‌സ്ബുക്കില്‍ ഒരു ചെറു കുറിപ്പായി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യഹിയയെ ഇസ്രായേല്‍ സൈന്യം റാഫയില്‍ നടന്ന ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തിയത്.
2023 ഒക്ടോബര്‍ ഏഴിന് നടന്ന ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന യഹിയയുണ്ടാക്കിയ വേദന ആഴത്തിലുള്ളതായിരുന്നെന്നും യഹിയയില്ലാത്ത ലോകമാണ് മികച്ച സ്ഥലമെന്നും ഈറ്റം കുറിച്ചു. റാഫയെന്ന നഗരം തകര്‍ന്നതോര്‍ത്ത് ദു:ഖം തോന്നുന്നുവെന്നും ഈറ്റം കുറിപ്പിൽ പറയുന്നു.
‘ഞാന്‍ ഇപ്പോള്‍ റാഫയില്‍ നിന്ന് തിരിച്ചുവന്നതേയുള്ളു. അയാളോടൊപ്പം കുറച്ച് നിമിഷം ഞാന്‍ തനിച്ചാണുണ്ടായിരുന്നത്. ഒരു ചെറിയ വൃത്തികെട്ട രൂപം തകര്‍ന്ന സോഫയില്‍ കിടക്കുന്നു. വളരെയധികം വേദനയാണ് ഈ മനുഷ്യനുണ്ടാക്കിയത് ഞാന്‍ തകര്‍ന്ന റാഫ നഗരത്തിലേക്ക് നോക്കി. എനിക്ക് അവരോടുപോലും വേദന തോന്നി. എന്നാല്‍ എന്തിനേക്കാളേറെ എനിക്ക് ദൈവത്തിന്റെ പേരില്‍ അപമാനം തോന്നി. അയാളും ഒരിക്കല്‍ ഒരു കുട്ടിയായിരുന്നു. അയാള്‍ക്കും ഒരു തിരഞ്ഞെടുപ്പുണ്ടായിരുന്നു. പക്ഷേ അയാള്‍ തിന്മ തിരഞ്ഞെടുത്തു. അയാളും നിങ്ങളുടെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യനാണ് എന്നത് അന്തൊരു അപമാനമാണ്. ഇപ്പോള്‍ ലോകം എത്ര മെച്ചപ്പെട്ടു. ഞങ്ങള്‍ ഒരിക്കലും ആശയക്കുഴപ്പത്തിലാകില്ല. ഞങ്ങള്‍ പോരാട്ടം ഉപേക്ഷിക്കുകയുമില്ല. ഒരുമിച്ച് നമ്മള്‍ വിജയിക്കും. സന്തോഷം നിറഞ്ഞ അവധി ദിനം ആശംസിക്കുന്നു’ ഈറ്റം കുറിച്ചു.

