Sunday, May 19, 2024
spot_img

എന്തിനാണ് ഇവരോട് ഇത്ര അസഹിഷ്ണുത എന്ന് മനസിലാകുന്നില്ല…

എന്തിനാണ് ഇവരോട് ഇത്ര അസഹിഷ്ണുത എന്ന് മനസിലാകുന്നില്ല…

എന്തിനാണ് ഇവരോട് ഇത്ര അസഹിഷ്ണുത എന്ന് മനസിലാകുന്നില്ല…
ഈ നാടിന്റെ യഥാർത്ഥ അവകാശികൾ ആണ് ഇവരൊക്കെ. ശരിക്കും ഇവരാണ് ഈ മണ്ണിന്റെ മക്കൾ.
ലോകത്ത് എല്ലായിടത്തും തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെ കൊന്നൊടുക്കിയും, അവരെ കാടുകളിലേക്ക് തുരത്തിയും ഒക്കെയാണ് ‘പരിഷ്കൃതത സമൂഹം’ രൂപപ്പെട്ടത്.
ഇവരും മനുഷ്യരാണ്. പ്രകൃതിയെയും, മണ്ണിനേയും, കാടിനെയും ഒക്കെ സംരക്ഷിച്ച് ആർക്കും ഒരു ദോഷവും ചെയ്യാതെ അവർ ജീവിക്കുന്നു.
വളരെ കുറവ് എങ്കിലും, അവരിൽ നിന്നും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളും, സിവിൽ സർവീസ് ഉദ്യോഗസ്ഥരും, കായിക താരങ്ങളും, കലാകാരൻമാരും ഒക്കെ ഉയർന്നു വന്നിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുത്ത് പോരാടിയ ചരിത്രവും ഈ ജനതക്ക് ഉണ്ട്.
അവരുടെ താമസ സ്ഥലങ്ങളിൽ പോയി ‘പരിഷ്കൃത സമൂഹം’ കാട്ടിക്കൂട്ടുന്ന ക്രൂരതകൾക്ക് കയ്യും കണക്കുമില്ല..
എന്താണ് അവരെ അംഗീകരിക്കാൻ ഇത്രയും മടി? നഞ്ചിയമ്മയുടെ പാട്ട് കേരളം മുഴുവൻ പാടിയതാണ്. പാട്ടിന്റെ സംഗതി പോയോ, താളം പോയോ, ശുദ്ധ സംഗീതം ആണോ എന്നതൊന്നും ആരും അപ്പോൾ ആരോപിച്ചില്ല. ഇപ്പോൾ രാജ്യം ആദരിച്ചപ്പോൾ സഹിക്കുന്നില്ല…!
ഒരു കാര്യം ചോദിക്കട്ടെ, ശുദ്ധ സംഗീതക്കാർ മാത്രം പാട്ട് പാടിയാൽ മതിയോ? ഈ ശുദ്ധ സംഗീതക്കാരുടെ പാട്ട് എത്ര പേർ ഏറ്റു പാടുന്നുണ്ടാകും? ഒരു കലാകാരന്റെ ഏറ്റവും വലിയ വിജയം എന്നത് സാധാരണക്കാരെ എന്റർടൈൻമെന്റ് ചെയ്യിക്കാൻ കഴിയുക എന്നതാണ്. നഞ്ചിയമ്മയ്ക്ക് അതിന് കഴിഞ്ഞു, അതിനെ രാജ്യം ആദരിക്കുന്നു.
ഈ നാട്ടിൽ ഇത്രയും ശുദ്ധസംഗീതക്കാർ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. ജനിച്ചു വീണപ്പോൾ മുതൽ ശുദ്ധസംഗീതം അഭ്യസിച്ചിരിക്കണം എന്ന നിബന്ധന കൂടി ഇനി അവാർഡ് നിർണയത്തിൽ ചേർക്കണമായിരിക്കും.
പത്ത് പേരെ എന്റർടൈൻമെന്റ് ചെയ്യിക്കാൻ കഴിയാതെ ശുദ്ധ സംഗീതം, ഗംഭീര സിനിമ എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം?
ശുദ്ധസംഗീതക്കാർ പാടിക്കൊള്ളൂ, നിങ്ങളെ ആരും ശല്യം ചെയ്യുന്നില്ല.. പക്ഷെ നിങ്ങളുടെ സംഗീതം മാത്രമാണ് മഹത്തരം എന്ന് മാത്രം പറയരുത്.
ഗോത്ര വിഭാഗങ്ങളും, പിന്നോക്ക വിഭാഗവുമെല്ലാം എന്നും പിന്നോക്കമായി തന്നെ ജീവിക്കണം എന്നതാണ് പല ‘പരിഷ്കൃത – പുരോഗമന വാദികളുടെയും’ മനസികാവസ്ഥ.
ആദിവാസികളുടെയും പിന്നോക്ക ജനവിഭാഗങ്ങളുടെയും പേര് പറഞ്ഞ് കാക്കതൊള്ളയിരം കവലപ്രസംഗം നടത്തും, പക്ഷെ ഉള്ളിലിരിപ്പ് വേറെയാണ്.
കാലം മാറുകയാണ്. ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 8% വരുന്നത് ആദിവാസി പിന്നോക്ക വിഭാഗങ്ങളാണ്. അവരെ മുഖ്യധാരായിലേക്ക് കൊണ്ടുവരണം. അവരുടെ ഇടയിൽ നിന്ന് വരുന്ന ഒരാളെ രാജ്യം അംഗീകരിക്കുമ്പോൾ ആ വിഭാഗത്തിലുള്ള ജനതക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല.
പത്മ അവാർഡ് മുതൽ രാജ്യത്തിന്റെ സർവ സൈന്യാധിപ സ്ഥാനം വരെ അവരെ തേടിയെത്തുന്നു. ഇത് പുതിയ ഇന്ത്യയാണ്. എല്ലാവരെയും ഉൾകൊള്ളുന്ന ഇന്ത്യ. അതിൽ അസഹിഷ്ണുത ഉണ്ടാകും എന്നത് സ്വാഭാവികം, പക്ഷെ വേറെ മാർഗമില്ല. കവലപ്രസംഗത്തിൽ അല്ല, പ്രവർത്തിയിലാണ് കാര്യം എന്ന് ഇന്ത്യൻ ജനത ഒരിക്കൽ കൂടി തിരിച്ചറിഞ്ഞിരിക്കുന്നു…
അംഗീകാരം എല്ലാവർക്കും കിട്ടണം, അർഹതപ്പെട്ടവർക്ക് അംഗീകാരം കിട്ടുക തന്നെ ചെയ്യും. അത് ഒരു വിഭാഗത്തിന്റെയോ, വർഗ്ഗത്തിന്റെയോ, കുടുംബത്തിന്റെയും, ജാതിയുടെയോ, മതത്തിന്റെയോ മാത്രം അവകാശമല്ല. പുതിയ ഇന്ത്യ ഇങ്ങനെയാണ്
ഇനിയും നൂറുകണക്കിന് നഞ്ചിയമ്മമാരും, ദ്രൗപദി മുർമുമാരും ഉണ്ടാകട്ടെ…

https://youtu.be/7-pz6Y-Ljas

Related Articles

Latest Articles