Friday, May 3, 2024
spot_img

വര്‍ഷത്തിലൊരിക്കല്‍ മാത്രം സ്വർണ്ണമായി മാറുന്ന നന്തി വിഗ്രഹം; അത്ഭുതങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ഋഷഭേശ്വര്‍ ക്ഷേത്രത്തെപ്പറ്റി അറിയാം

മലനിരകള്‍ തിങ്ങിനിറഞ്ഞ തിരുവണ്ണാമലൈ ആരെയും ആകര്‍ഷിക്കുന്ന തനി തമിഴ്‌നാടന്‍ ഗ്രാമമാണ്. തീര്‍ഥാടന വിനോദസഞ്ചാര മേഖലയില്‍ തങ്ങളുടേതായ പങ്കു വഹിക്കുന്ന തിരുവണ്ണാമലൈ ക്ഷേത്രങ്ങള്‍ കൊണ്ടും ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍ കൊണ്ടും ഏറെ വ്യത്യസ്തമാണ്. തിരുവണ്ണാമലൈയുടെ സമീപത്തുള്ള ചെങ്കം ഊരിലാണ് പ്രസിദ്ധമായ ഋഷഭേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

200 വര്‍ഷം മുമ്പ് നിര്‍മ്മിക്കപ്പെട്ട ചെങ്കം ഋഷഭേശ്വര്‍ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. ക്ഷേത്രത്തിന്‍രെ നിര്‍മ്മിതിയെപ്പറ്റിയും ഉത്ഭവത്തെപ്പറ്റിയും അധികമൊന്നും അറിയില്ലെങ്കിലും ഒരുപാട് ആളുകള്‍ എത്തുന്ന പ്രസിദ്ധമായ ക്ഷേത്രം തന്നെയാണിത്. ശിവനാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ നന്തി വിഗ്രഹമാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒരേ ഒരു ദിവസം ഇവിടുത്തെ നന്തി വിഗ്രഹം സ്വര്‍ണ്ണനിറമുള്ളതായി മാറും. ഇത് കാണാനായി നിരവധി വിനോദസഞ്ചാരികളും തീര്‍ഥാടകരും എത്താറുണ്ട്.

തമിഴ് കലണ്ടര്‍ അനുസരിച്ച് അവസാന മാസമായ പൈങ്കുനിമാസത്തിലെ മൂന്നാമത്തെ ദിവസമാണ് കറുത്ത നിറത്തിലുള്ള വിഗ്രഹം സ്വര്‍ണ്ണ നിറത്തിലേക്കു മാറുന്നത്. ആ ദിവസം ഇവിടെ സൂര്യന്റെ രശ്മികള്‍ നേരിട്ട് വിഗ്രഹത്തില്‍ പതിക്കുന്നതുകൊണ്ടാണത്രെ ഇത് സംഭവിക്കുന്നത്.

Related Articles

Latest Articles